പിത്രോദയുടെ പ്രസ്​താവനയിൽ രാഹുൽ മാപ്പ്​ പറയണം -അമിത്​ ഷാ

ന്യൂഡൽഹി: പുൽവാമ ആക്രമണത്തെ നിസാരവത്ക്കരിച്ചെന്ന ആരോപണം നേരിടുന്ന സാം പിത്രോദതയുടെ പ്രസ്​താവനയിൽ രാഹുൽ ഗാ ന്ധി മറുപടി പറയണമെന്ന്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ. ഇന്ത്യ നടത്തിയ വ്യോമാക്രമണം പിത്രോദ നിഷേധിച്ചു. ഇത് ​ സൈന്യത്തിൻെറ കുടുംബത്തെ അപമാനിക്കുന്നതിന്​ തുല്യമാണ്​. അദ്ദേഹത്തിൻെറ പ്രസ്താവനയിൽ രാഹുൽ മാപ്പ്​ പറയണം. അതിന്​ താമസം നേരിടാൻ പാടില്ലെന്നും അമിത് ഷാ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തെരഞ്ഞടുപ്പ് അടുക്കുമ്പോൾ വോട്ട് ബാങ്ക് - പ്രീണന രാഷ്ട്രീയ കളിക്കുന്നത് കോൺഗ്രസ് പാരമ്പര്യമാണ്. എന്നാൽ ഈ രാഷ്ടീയം സൈന്യത്തിൻെറ ജീവ ത്യാഗത്തിനും, രാജ്യ സുരക്ഷക്കും മുകളിലും വേണമോ? അത്​ പാടുണ്ടോ? എന്നും ഷാ ചോദിച്ചു. ആരെ സന്തോഷിപ്പിക്കാനാണ് കോൺഗ്രസ്സ് ഈ കളി കളിക്കുന്നത്..? കോൺഗ്രസ് അധ്യക്ഷൻ മറുപടി പറയണം -അമിത്​ ഷാ കൂട്ടിച്ചേർത്തു.

Tags:    
News Summary - Rahul Gandhi must explain Sam Pitroda's statements: Amit Sha-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.