ന്യൂഡൽഹി: മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരൻ ഹാഫിസ് സഇൗദിനെ വീട്ടു തടങ്കലിൽ നിന്ന് വിട്ടയച്ച പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപുമായുള്ള സൗഹൃദത്തെ പരിഹസിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയുടെ ‘കെട്ടിപ്പിടുത്ത നയതന്ത്രത്തി’ (Hugplomacy) െൻറ പരാജയമാണ് ഹാഫിസ് സഇൗദിെൻറ വിടുതലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കെട്ടിപ്പിടുത്ത നയതന്ത്രം പരാജയപ്പെട്ടിരിക്കുന്നു. മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനെ വീട്ടു തടങ്കലിൽ നിന്ന് വിട്ടയച്ചുവെന്നാണ് കോൺഗ്രസ് ഉപാധ്യക്ഷൻ ട്വിറ്ററിൽ കുറിച്ചത്.
നരേന്ദ്രഭായ്, ഭീകരവാദികളുടെ സൂത്രധാരൻ സ്വതന്ത്രനായി. ലശ്കറെ ത്വയ്യിബയിൽ നിന്ന് പാക് ൈസനിക ഫണ്ട് പ്രസിഡൻറ് ട്രംപ് വേർതിരിച്ചു. കെട്ടിപ്പിടുത്ത നയതന്ത്രം പരാജയപ്പെട്ടിരിക്കുന്നു. കൂടുതൽ കെട്ടിപ്പിടുത്തം ഉടനടി ആവശ്യമാണ് എന്നാണ് രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Narendrabhai, बात नहीं बनी. Terror mastermind is free. President Trump just delinked Pak military funding from LeT. Hugplomacy fail. More hugs urgently needed.https://t.co/U8Bg2vlZqw
— Office of RG (@OfficeOfRG) November 25, 2017
ജമാഅത്തുദ്ദഅ്വ നേതാവും ലശ്കറെ ത്വയ്യിബ സ്ഥാപകനുമായ ഹാഫിസ് സഇൗദിനെ പാകിസ്താൻ വീട്ടു തടങ്കലിൽ നിന്ന് മോചിപ്പിച്ചതിനു പിറകെയാണ് രാഹുലിെൻറ പരിഹാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.