ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്രക്ക് ഒരുങ്ങുന്നു. വ്യക്തിപരമായ സന്ദർശനത്തിനായി അദ്ദേഹം യുറോപ്പിലേക്കാണ് പോകുന്നത്. ഞായറാഴ്ചയായിരിക്കും രാഹുൽ തിരിച്ചെത്തുക. വ്യാഴാഴ്ച പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന കോൺഗ്രസിന്റെ നിർണായക യോഗത്തിലും രാഹുൽ പങ്കെടുക്കില്ലെന്നാണ് സൂചന. അതേസമയം, വാർത്തകളോട് പ്രതികരിക്കാൻ കോൺഗ്രസ് ഇതുവരെ തയാറായിട്ടില്ല.
നിർണായകമായ രാഷ്ട്രീയ സംഭവങ്ങൾ നടക്കുന്ന സമയത്തുള്ള രാഹുലിന്റെ വിദേശയാത്ര മുമ്പും ചർച്ചയായിട്ടുണ്ട്. ഗോവയിൽ കോൺഗ്രസിനകത്ത് വിമതനീക്കം ശക്തമാവുന്ന സാഹചര്യത്തിലാണ് രാഹുൽ വീണ്ടും വിദേശത്തേക്ക് പറക്കുന്നത്. മഹാരാഷ്ട്രയിലെ പ്രതിസന്ധിയും പ്രസിഡന്റ് തെരഞ്ഞെടുപ്പും കോൺഗ്രസിന് മുന്നിലുണ്ട്.
വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ കോൺഗ്രസിന്റെ 'ഭാരത് ജോദോ യാത്ര'യെ കുറിച്ചും ചർച്ചയുണ്ടാവും. നിർണായക യോഗത്തിൽ രാഹുൽ പങ്കെടുക്കാതിരുന്നാൽ നേതൃത്വം സംബന്ധിച്ച ചർച്ചകൾ പാർട്ടിക്കകത്ത് വീണ്ടും സജീവമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.