ന്യൂഡൽഹി: ജർമനിയിൽ നടത്തിയ പ്രസംഗത്തിെൻറ പേരിൽ രാഹുൽ ഗാന്ധിയെ വിമർശിച്ച് ബി.ജെ.പി നേതൃത്വം. മോദി സർക്കാറിനെ വിമർശിക്കാനായി തീവ്രവാദത്തെ ന്യായീകരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ ചെയ്തതെന്ന് ബി.ജെ.പി നേതൃത്വം കുറ്റപ്പെടുത്തി.
വികസനപ്രക്രിയയയിൽ നിന്ന് ഒരു വിഭാഗത്തെ ഒഴിവാക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് െഎ.എസിെൻറ വളർച്ചയെ ഉദാഹരണമാക്കി രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിയിരുന്നു. രാഹുലിെൻറ ഇൗ പ്രസ്താവനക്കെതിരെയാണ് ബി.ജെ.പി നേതൃത്വത്തിെൻറ വിമർശനം.
വിവിവിധ വിഷയങ്ങളിൽ ഇന്ത്യക്കെതിരെ രാഹുൽ നടത്തിയ പ്രസ്താവനകളിൽ വിശദീകരണം വേണമെന്ന് ബി.ജെ.പി വക്താവ് സാംപിത്ത് പാത്ര ആവശ്യപ്പെട്ടു. ഇന്ത്യയുടെ സംസ്കാരത്തെ രാഹുൽ മോശമായി ചിത്രീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.