ന്യൂഡൽഹി: അക്രമം ഒന്നിനും പരിഹാരമല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പുൽവ ാമ ഭീകരാക്രമണ പശ്ചാത്തലത്തിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വിദ്യാർഥികളുമാ യി സംവദിക്കുകയായിരുന്നു അദ്ദേഹം.
തെൻറ പിതാവും പിതൃമാതാവും അക്രമത്തിെൻറ ഇരകള ായി ജീവത്യാഗം ചെയ്തവരാണ്. രക്തസാക്ഷികളുടെ മകൻ എന്ന നിലയിൽ അതിെൻറ വേദന ഞാൻ ശരിക്കും അനുഭവിച്ചിട്ടുണ്ട്. സ്നേഹത്തിന് മാത്രമേ വെറുപ്പിനെ തകർക്കാൻ കഴിയൂ -രാഹുൽ പറഞ്ഞു. രാജ്യത്തെ സമ്പത്ത് കുറച്ചുപേരുടെ മാത്രം കൈകളിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. വിദ്യാഭ്യാസത്തിന് സർക്കാർ കൂടുതൽ പണം നീക്കിവെക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്ന് സമ്മതിക്കാൻ മോദി സർക്കാർ തയാറല്ല. കോർപറേറ്റുകളുടെ കടം എഴുതിത്തള്ളുന്ന സർക്കാർ കർഷകരുടെ കടങ്ങൾ തള്ളാൻ തയാറാവുന്നില്ല -അദ്ദേഹം തുടർന്നു. ഡൽഹി കോൺഗ്രസ് അധ്യക്ഷ ഷീല ദീക്ഷിതും രാഹുലിനൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.