ന്യൂഡൽഹി: രാഹുൽ ഗാന്ധി ഇൗ മാസം 31ന് കൈലാസ് മാനസരോവർ സന്ദർശിക്കും. ഏറെ നാളായി ആഗ്രഹിച്ച യാത്രയാണെങ്കിലും തിരക്കു മൂലം പോകാൻ സാധിച്ചിരുന്നില്ല. ചൈന വഴിയായിരിക്കും യാത്ര. കഴിഞ്ഞയാഴ്ച അദ്ദേഹം ജർമനിയും ലണ്ടനും സന്ദർശിച്ച് വിവിധ പരിപാടികളിൽ പെങ്കടുത്തിരുന്നു.
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനു ശേഷം രാഹുൽ ഇന്നാണ് ഡൽഹിയിൽ മടങ്ങിയെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പരമ്പരകളുെട തിരക്കുകൾക്ക് മുമ്പ് കൈലാസ് മാനസരോവർ യാത്ര നടത്തണമെന്നതിനാലാണ് ഇൗ ആഴ്ച തന്നെ പോവാൻ തീരുമാനിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.