ഗോവയിൽ 'ബൈക്ക് ടാക്സി'യിൽ പ്രചാരണത്തിനെത്തി രാഹുൽ ഗാന്ധി; വീഡിയോ വൈറൽ

പനാജി: ഗോവയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബൈക്കിലെത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഗോവയിലെ പരമ്പരാഗത ബൈക്ക് ടാക്സിയിലാണ് രാഹുൽ ഗാന്ധി ഗോവ ആസാദ് മൈതാനത്തേക്ക് വന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ രാഹുൽ ഗാന്ധി മൽസ്യത്തൊഴിലാളികളുമായും വിദ്യാർഥികളുമായും സംസാരിച്ചു.

ബി.ജെ.പി തുടർ ഭരണം പ്രതീക്ഷിക്കുന്ന ഗോവയിൽ കഴിഞ്ഞ തവണത്തെ തിരിച്ചടി മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. 40 അംഗ സഭയിൽ 13 സീറ്റുകൾ നേടിയ ബി.ജെ.പി പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് ഭൂരിപക്ഷം നേടിയത്. 17 സീറ്റുകൾ നേടി വലിയ കക്ഷിയായിട്ടും സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല.

ഇപ്പോൾ ഗോവ ലക്ഷ്യമിട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി കൂടി രംഗത്തെത്തിയത് കോൺഗ്രസിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയ് സർദേശായിയുടെ പാർട്ടിയായ ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. നേരത്തെ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നു ഗോവ ഫോർവേഡ് പാർട്ടി.


Tags:    
News Summary - Rahul Gandhi has lunch at roadside eatery in Goa, rides bike taxi to meeting venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.