കേന്ദ്ര പാക്കേജ് ശരിയായ ദിശയിലേക്കള്ള ആദ്യ ചുവട് -രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡ് 19നെ പ്രതിരോധിക്കാൻ ശരിയായ ദിശയിലേക്കുള്ള കേന്ദ്ര സർക്കാറിന്റെ ആദ്യചുവടാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച 1.7 ലക്ഷം ​കോടിയുടെ പ്രത്യേകപാക്കേജെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യം ലോക്ഡൗൺ നേരിടുന്ന അവസരത്തിൽ കേന്ദ്രം പ്രഖ്യാപിച്ച ധനസഹായ പാക്കേജ് ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ലോക്ഡൗണി​​െൻറ വിഷമം അനുഭവിക്കുന്ന കർഷകർ, ദിവസ വേതനക്കാർ, തൊഴിലാളികൾ, വനിതകൾ, പ്രായമായവർ എന്നിവരെ സഹായിക്കേണ്ടത് ഇന്ത്യയുടെ കടമയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

ഈ വിഭാഗങ്ങളുടെ വിഷമങ്ങൾ പരിഹരിക്കാൻ പദ്ധതികൾ ആവിഷ്കരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ രാഹുൽ ഗാന്ധി നേരത്തേ വിമർശിച്ചിരുന്നു.

Tags:    
News Summary - Rahul gandhi on covid package-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.