കോവിഡ്​ തടയുന്നതിൽ ലോക്​ഡൗൺ പരാജയപ്പെട്ടു; എന്താണ്​ അടുത്ത പരിപാടി -രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡിനെ തടഞ്ഞു നിർത്തുന്നതിൽ ലോക്​ഡൗൺ ഫലപ്രദമായില്ലെന്നും കേന്ദ്രസർക്കാർ എന്ത്​ ചുവടാണ്​ അടുത്തതായി ആസൂത്രണം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ഗാന്ധി. ഒാൺലൈൻ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ്​ അവസാ​നത്തോടെ കോവിഡ്​ നിയന്ത്രണ വിധേയമാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്​ദാനം. എന്നാൽ, ക്രമാതീതമായി വർധിക്കുന്നുവെന്നാണ്​ കണക്കുകൾ വ്യക്​തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മാർച്ചിൽ ആദ്യഘട്ട ലോക്​ഡൗൺ പ്രഖ്യാപിക്കു​േമ്പാൾ 496 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നത്​. ഒമ്പത്​ പേരാണ്​ മരിച്ചത്​. എന്നാൽ, ലോക്​ഡൗൺ നാലാം ഘട്ടത്തിലെത്തിയപ്പോൾ കോവിഡ്​ ബാധിതരുടെ എണ്ണം 1.4 ലക്ഷമായി വർധിച്ചു. നാലായിരത്തിലധികം ആളുകളെ മരണം തട്ടിയെടുക്കുകയും ചെയ്​തു. ലോക്​ഡൗൺ പരാജയപ്പെട്ടുവെന്നാണ്​ ഇത്​ കാണിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. 

രോഗ വ്യാപനം വർധിക്കുന്നതിന്​ അനുസരിച്ച്​ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തുന്ന ഒരേഒരു രാജ്യമാണ്​ ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ മുതൽ നിയന്ത്രണങ്ങൾ ഒാരോന്നായി ഇളവ്​ വരുത്തുന്നുണ്ട്​. 

രാജ്യം പഴയത്​ പോലെ പ്രവർത്തിക്കുന്നതിന്​ എന്ത്​ പദ്ധതിയാണ്​ കേന്ദ്രസർക്കാറിന്​ മുന്നോട്ട്​ വെക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. അന്തർസംസ്​ഥാന തൊഴിലാളികളെയും കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സംസ്​ഥാന സർക്കാറു​കളെയും സഹായിക്കാൻ കേന്ദ്ര സർക്കാറിന്​ പദ്ധതികളുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഒരു ഗുണവും രാജ്യത്തിന് ഇതുവരെ ലഭിച്ചില്ല.  കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ ഒന്നും തന്നെ കേന്ദ്ര സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

Tags:    
News Summary - rahul conf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.