പാകിസ്താനിൽ മത്സരിക്കാൻ പോവുകയാണോ? രാഹുൽ ഗാന്ധിയെ രാഹുൽ ലാഹോരി എന്ന് വിളിക്കണമെന്ന് സംബിത് പത്ര

ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ രാഹുൽ ലാഹോരി എന്ന് വിളിക്കണമെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര. രാഹുൽ പാകിസ്താനിൽ മത്സരിക്കാൻ പോവുകയാണോയെന്നും സംബിത് പത്ര ചോദിച്ചു. അന്താരാഷ്ട്ര വേദികളിൽ, പ്രത്യേകിച്ച് പാകിസ്താനിൽ, കോൺഗ്രസ് നേതാക്കൾ ഇന്ത്യയെ അപമാനിക്കുന്നത് കാണുമ്പോൾ അങ്ങനെ തോന്നുമെന്നും പത്ര പറഞ്ഞു.

ഞങ്ങൾ ബി.ജെ.പിയിൽ രാഹുൽ ഗാന്ധിയെ രാഹുൽ ലാഹോരി എന്ന് വിളിക്കാൻ തുടങ്ങും. ഞാനും അങ്ങനെ വിളിക്കും. പാകിസ്താനിൽ ശശി തരൂർ രാഹുലിനായി അരങ്ങേറ്റ റാലി നടത്തിയിട്ടുണ്ടെന്നും പത്ര പറഞ്ഞു. ലാഹോർ ആസ്ഥാനമായി നടന്ന ഓൺലൈൻ സാഹിത്യ ചർച്ചയിൽ ശശി തരൂർ ഇന്ത്യക്കെതിരെ പരാമർശം നടത്തിയെന്നാരോപിച്ചാണ് പത്രയുടെ വിമർശനം.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉടൻ പാകിസ്താൻ നാഷണൽ കോൺഗ്രസ് ആവും. ജിന്നയെ പിന്തുണക്കുന്നവർക്ക് അവർ ടിക്കറ്റ് നൽകും.

ലാഹോറിൽ പോയി നിങ്ങൾ എന്തിനാണ് ഇന്ത്യയെ കുറിച്ച് കരയുന്നത്. രാഹുൽ ഗാന്ധി ഇന്ത്യയെ വെറുക്കുന്നുവെന്നതിൽ യാതൊരു സംശയവുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം കോവിഡിനെ വിജയകരമായി നേരിടുന്നത് ലോകം കാണുകയാണ്. ഉയർന്ന രോഗമുക്തിയും കുറഞ്ഞ മരണനിരക്കുമാണ് ഇന്ത്യയിൽ -സംബിത് പത്ര പറഞ്ഞു. 

Tags:    
News Summary - rahu gandhi should be called rahul lahori says sambit patra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.