ഇന്ത്യൻ യുവാക്കൾക്ക് വിരാട് കോഹ്‍ലിയുടെ മാനസികാവസ്ഥയെന്ന് രഘുറാം രാജൻ

ന്യൂഡൽഹി: ഇന്ത്യയിലെ യുവാക്കൾക്ക് ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയുടെ മനസ്ഥിതിയാണെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. യുവാക്കളിൽ ഭൂരിഭാഗം പേരും വിദേശരാജ്യങ്ങളിലേക്ക് പോയി അവിടെ ബിസിനസ് ചെയ്യുകയാണ്. ആഗോള വിപണിയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനുള്ള സ്ഥലങ്ങളിൽ താമസിക്കാനാണ് അവർ ഇഷ്ടപ്പെടുന്നത്. ഇന്ത്യയിൽ ജീവിക്കാൻ അവർക്ക് ഒട്ടും താൽപര്യമില്ലെന്നും രഘുറാം രാജൻ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ മനുഷ്യവിഭവ ശേഷി ഇവിടത്തന്നെ നിലനിർത്തുന്നതിൽ പ്രോത്സാഹിപ്പിക്കണമെന്നും രഘുറാം രാജൻ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ താമസിക്കുന്നതിന് പകരം പുറത്തേക്ക് പോകാൻ അവരെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് നമ്മൾ ചോദിക്കണം? ഈ യുവ സംരംഭകരിൽ ചിലരുമായി സംസാരിച്ചപ്പോൾ ലോകത്തെ മാറ്റിമറിക്കാനുള്ള ആഗ്രഹമുണ്ട് അവരിൽ. എന്നാൽ അവരിൽ പലരും ഇന്ത്യയിൽ താമസിക്കുന്നതിൽ സന്തുഷ്ടരല്ലെന്നും രഘുറാം രാജൻ പറഞ്ഞു. ജോർജ് വാഷിങ്ടൺ യൂനിവേഴ്സിറ്റിയിൽ ചർച്ചയിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യഥാർഥത്തിൽ ജനാധിപത്യപരമായ ലാഭവിഹിതത്തിൻന്റെ നേട്ടങ്ങൾ ഇന്ത്യ കൊയ്യുന്നില്ല. അതുകൊണ്ടാണ് ആറ് ശതമാനം വളർച്ച എന്ന് ഞാൻ പറഞ്ഞത്. ആ ആറ് ശതമാനം ജനസംഖ്യാപരമായ ലാഭവിഹിതത്തിന് നടുവിലാണെന്നും മുൻ റിസർവ് ബാങ്ക് ഗവർണർ സൂചിപ്പിച്ചു.

Tags:    
News Summary - Raghuram Rajan says young India has a Virat Kohli mentality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.