കള്ളം പറയില്ല, റിലയൻസിനെ തെരഞ്ഞെടുത്തത്​ ഞങ്ങളുടെ തീരുമാനം -ദസോ സി.ഇ.ഒ

ന്യൂഡല്‍ഹി: റാഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട്​ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി ദസോ സി.ഇ.ഒ എറിക് ട്രാപ്പിയര്‍. ഇടപാടില്‍ ഇന്ത്യൻ പങ്കാളിയായി റിലയന്‍സിനെ തെരഞ്ഞെടുത്തത് ദസോ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. താൻ കള്ളം പറയില്ല. യാഥാർഥ്യമെന്താണെന്ന്​ നേരത്തെ വ്യക്തമാക്കിയതാണ്​. പറഞ്ഞതെല്ലാം സത്യമാണ്. സി.ഇ.ഒ സ്ഥാനത്തിരുന്നുകൊണ്ട് കള്ളം പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അനിൽ അംബാനിയുടെ കമ്പനിയിൽ ദസോ 284 കോടി രൂപ നിക്ഷേപിച്ചതായും ഇൗ തുക ഉപയോഗിച്ചാണ്​ റിലയൻസ്​ നാഗ്​പൂരിൽ ഭൂമി വാങ്ങിയതെന്നും രാഹുല്‍ ആരോപിച്ചിരുന്നു. ദസോ ഏവിയേഷന്‍ സി.ഇ.ഒ കള്ളം പറയുകയാണെന്ന്​ വ്യക്തമായതായും റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയാല്‍ അത് മോദിക്ക് അതിജീവിക്കാനാകില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.

തങ്ങള്‍ക്ക് കോണ്‍ഗ്രസുമായി ഏറെകാലത്തെ ബന്ധമാണുള്ളതെന്നും കോൺഗ്രസ്​ അധ്യക്ഷ​​​െൻറ വാക്കുകൾ തന്നെ അസ്വസ്​ഥനാക്കിയെന്നും ട്രാപ്പിയര്‍ പറഞ്ഞു. ഇന്ത്യയുമായുള്ള തങ്ങളുടെ ആദ്യ ഇടപാട്​ 1953ല്‍ നെഹ്​റു ഭരിച്ചപ്പോഴായിരുന്നു. പിന്നീട്​ മറ്റു പ്രധാനമന്ത്രിമാരുടെ കാലത്തും തങ്ങൾ ഇന്ത്യയുമായി പ്രവർത്തിച്ചിരുന്നു. തങ്ങള്‍ ഒരു പാര്‍ട്ടിക്കും വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Rafale Deal; Decision to Choose Anil Ambani Firm Was Ours said Dassault CEO -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.