ലഖ്നോ: ഉത്തർപ്രദേശ് സബോർഡിനേറ്റ് സർവിസ് െസലക്ഷൻ കമീഷൻ ഞായറാഴ്ച നടത്താനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ 11 പേരെ പൊലീസ് അറസ്റ്റ് െചയ്തു. കുഴൽക്കിണർ ഒാപറേറ്റർ നിയമനത്തിനുള്ള ഹിന്ദി പരീക്ഷ ചോദ്യപേപ്പർ ശനിയാഴ്ചയാണ് ചോർന്നത്. പരീക്ഷ മാറ്റിവെച്ചു.
യു.പി െപാലീസിെൻറ പ്രത്യേക അന്വേഷണ സംഘമാണ് മീറത്തിൽനിന്ന് പ്രതികളെ പിടികൂടിയത്. ചോദ്യപേപ്പർ ചോർത്തിയ കേസിലെ മുഖ്യപ്രതി സചിനും കൂട്ടാളികളും പിടിയിലായവരിൽ ഉൾെപ്പടും. ഇവരെ കോടതി റിമാൻഡ് ചെയ്തു.
ആംരോഹ ജില്ലയിലെ അധ്യാപകനായ സചിൻ കഴിഞ്ഞ രണ്ടു വർഷത്തിനിടെ വിവിധ പരീക്ഷകളുടെ േചാദ്യപേപ്പറുകൾ ചോർത്തിയതായി പൊലീസിന് വിവരം ലഭിച്ചു.
സർക്കാർ ജോലി ഉറപ്പുനൽകി ആറ്-ഏഴു ലക്ഷം രൂപ വരെ ഇൗടാക്കിയാണ് ചോദ്യപേപ്പർ വിൽപന നടത്തിയതെന്ന് അന്വേഷണ സംഘത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.