സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ പഞ്ചാബ് മന്ത്രിക്ക് കോവിഡ്

ചണ്ഡീഗഡ്: പഞ്ചാബ് റവന്യൂ മന്ത്രി ഗുർപ്രീത് സിങ് കൻഗാറിന് കോവിഡ്. കഴിഞ്ഞ ദിവസം സ്വാതന്ത്ര്യദിന ചടങ്ങുകളിലും മറ്റ് ഏതാനും പരിപാടികളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.

ഇദ്ദേഹത്തിന്‍റെ മരുമകൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രിയുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസത്തെ ചടങ്ങിൽ മന്ത്രി മാസ്ക് ധരിക്കാതെയാണെത്തിയതെന്നും, മാസ്ക് ധരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ചാണ് പ്രസംഗിച്ചതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മറ്റൊരു മന്ത്രിയായ ത്രിപദ് രജീന്ദർ സിങ്ങ് ബജ്വക്കും നിയമസഭയിലെ കോൺഗ്രസിന്‍റെ രണ്ട് അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പഞ്ചാബിൽ ആകെ 30,041 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 1033 പേർക്ക് രോഗബാധയുണ്ടായി. 40 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 771 ആയിരിക്കുകയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.