പഞ്ചാബിൽ പൊതുഗതാഗതം നിർത്ത​ുന്നു

ഛണ്ഡിഗഢ്​: കോവിഡ്​ 19 വൈറസ്​ ബാധയെ പ്രതിരോധിക്കുന്നതിനായി പൊതുഗതാഗത സംവിധാനം നിർത്താനൊരുങ്ങി പഞ്ചാബ്​ സർക്കാർ. ബസ്​, ഒാ​േട്ടാറിക്ഷ, ടെ​േമ്പാ എന്നിവക്ക്​​ നിരോധനം ഏർപ്പെടുത്താനാണ്​ തീരുമാനം. ഇന്ന്​ അർധരാത്രിമുതൽ തീരുമാനം നിലവിൽ വരും.

വ്യാഴാഴ്​ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്​ പൊതുഗതാഗതം നിർത്താൻ പഞ്ചാബ്​ സർക്കാർ തീരുമാനിച്ചത്​. 20 പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നതിനും വിലക്കുണ്ട്​. പഞ്ചാബിലെ വിദ്യാലയങ്ങളിലെ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്​. മുംബൈയിൽ എ.സി ലോക്കൽ ട്രെയിനുകളുടെ സർവീസും നിർത്തിവെച്ചിട്ടുണ്ട്​.

ഇന്ത്യയിൽ ഇതുവരെ 169 പേർക്ക്​ കോവിഡ്​ 19 വൈറസ്​ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്​. പഞ്ചാബിൽ രണ്ട്​ പേർക്കാണ്​ വൈറസ്​ ബാധയേറ്റത്​.

Tags:    
News Summary - Punjab public transport-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.