സ്​കൂളുകളിൽ ഫീസ്​ ഇൗടാക്കരുതെന്ന്​ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ

കോവിഡി​​​െൻറ പശ്​ചാത്തലത്തിൽ സർക്കാർ സ്​കൂളുകൾ എല്ലാത്തരം ഫീസുകളും ഒഴിവാക്കുമെന്ന്​ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർസിങ്ങ്​. അഡ്​മിഷൻ, റീ-അഡ്​മിഷൻ, ട്യൂഷൻ ഫീസുകൾ എല്ലാം ഒഴിവാക്കുമെന്നാണ്​ പ്രഖ്യാപനം. സ്വകാര്യ സ്​കൂളുകളുടെ കാര്യത്തിൽ സർക്കാർ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ​

ഫീസിളവ്​ 2020-21 അധ്യയന വർഷം മുഴുവനായും നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്​. മുഖ്യമന്ത്രിയുമായി പൊതുജനങ്ങൾക്കുള്ള സമ്പർക്കപരിപാടിയായ ‘ആസ്​ക്​ ക്യാപ്​ടന്​’ ഇടയിലാണ്​ പുതിയ പ്രഖ്യാപനങ്ങൾ അമരീന്ദർ നടത്തിയത്​. പ്ലസ്​ ടുവിന്​ 98 ശതമാനത്തിൽ അധികം മാർക്ക്​ വാങ്ങിയ കുട്ടികൾക്ക്​ 5100 രൂപ സമ്മാനമായി നൽകും.

പെട്ടിക്കട തൊഴിലാളിയായ മൻ​പ്രീത്​ സിങ്ങ്​ ത​​​െൻറ മകളെ ഫീസ്​ നൽകാത്തതിനാൽ സ്​കൂളിൽ നിന്ന്​ പുറത്താക്കിയതായി മുഖ്യമന്ത്രിയയെ അറിയിച്ചതി​​​െൻറ പശ്​ചാത്തലത്തിലാണ്​ നടപടി. 

Tags:    
News Summary - Punjab govt schools not to charge admission, tuition fee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.