സിദ്ദുവിന് ടി.വി പരിപാടി ഒഴിവാക്കാനാവില്ല; നിയമോപദേശം തേടി അമരീന്ദർ 

ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസ് നേതാവായി മത്സരിച്ച് വിജയിച്ച മുൻ ക്രിക്കറ്റർ നവജ്യോത് സിങ് സിദ്ദു താൻ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ടി.വി പരിപാടി നിർത്താനാവില്ലെന്ന് വ്യക്തമാക്കി. മന്ത്രിസ്ഥാനം വഹിക്കുമ്പോഴും തനിക്ക് ടി.വി പരിപാടിയിൽ നിന്ന് ഒഴിവാകാനാവില്ലെന്ന് അദ്ദേഹം മുഖ്യമന്ത്രി അമരീന്ദറിനെ അറിയിച്ചു. തുടർന്ന് അമരീന്ദർ ഇക്കാര്യത്തിൽ നിയമോപദേശം തേടിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയാണ് സിദ്ദു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 

സ്റ്റാൻഡ് അപ് കോമഡിയനായ കപിൽ ശർമ അവതരിപ്പിക്കുന്ന കപിൽ ശർമ ഷോയിലാണ് സിദ്ദു പങ്കെടുക്കുന്നത്. രണ്ടു ഷോ ചിത്രീകരിക്കാൻ ആഴ്ചയിൽ അഞ്ചു മണിക്കൂർ മാത്രം മതിയെന്നും ശനിയാഴ്ച രാത്രികളിലാണ് ഇത് നടക്കാറുള്ളതെന്നും സിദ്ധുവിന്‍റെ ഭാര്യയും മുൻ എം.എൽ.എയുമായ നവജോത് കൗർ ഫേസ്ബുക്കിൽ കുറിച്ചു. 

എന്നാൽ, ഇക്കാര്യത്തിൽ ക്യാപ്റ്റൻ അമരീന്ദർ തീരുമാനമൊന്നും അറിയിച്ചിട്ടില്ല. അഡ്വക്കറ്റ് ജനറലിനോട് ഇക്കാര്യം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. 

Tags:    
News Summary - Punjab CM to Seek Legal Opinion on Navjot Sidhu's Act in Kapil Sharma Show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.