Posted On
date_range Updated On
date_range പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വീണ്ടും വിവാഹിതനാവുന്നു
ഛണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വീണ്ടും വിവാഹിതനാവുന്നു. ഡോ.ഗുർപ്രീത് കൗറാണ് വധു. ബുധനാഴ്ച അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിട്ടായിരിക്കും വിവാഹം.
ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുണ്ട്. ആറ് വർഷം മുമ്പാണ് മൻ ആദ്യ ഭാര്യയിൽ നിന്നും വിവാഹമോചനം നേടിയത്. മന്നിന്റെ ആദ്യ ഭാര്യയും രണ്ട് കുട്ടികളും ഇപ്പോൾ യു.എസിലാണ് താമസിക്കുന്നത്.
രണ്ട് കുട്ടികളും ഭഗവന്ത് മൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന ചടങ്ങിനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.