ചണ്ഡിഗഢ്: വൻ സന്നാഹങ്ങളോടെ രക്ഷാപ്രവർത്തനം നടത്തിയിട ്ടും നാട് മുഴുവൻ പ്രാർഥിച്ചിട്ടും കുരുന്നിനെ ജീവിതത്തിലേക്ക് കൊണ്ടുവരാനായില്ല. പ ഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ കുഴൽക്കിണറിൽ വീണ രണ്ടു വയസ്സ ുകാരൻ ഫത്തേവീർ സിങ്ങിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം വിഫലമായി. 110 മണിക്കൂറിനുശേഷം കുട്ടിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ 5.30ഓടെ ദേശീയ ദുരന്തനിവാരണ സേനയാണ് അഞ്ചു ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെത്തിച്ചത്. എന്നാൽ, ചണ്ഡിഗഢിലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടി മണിക്കൂറുകൾ മുമ്പ് മരിച്ചതായി ഡോക്ടർമാർ പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് നാേലാടെ ഭഗ്വൻപുര ഗ്രാമത്തിലെ വീടിനടുത്ത് കളിക്കുന്നതിനിടെയാണ് കുട്ടി 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. നിലവിളികേട്ട് ഒാടിയെത്തിയ അമ്മക്ക് ഏകമകനെ രക്ഷിക്കാനായില്ല. ഉപയോഗശൂന്യമായ കുഴൽക്കിണർ തുണികൊണ്ടു മൂടിയതായിരുന്നു. കുഴൽക്കിണറിൽ 125 അടിയിൽ തങ്ങിനിൽക്കുകയായിരുന്നു കുട്ടി. കുട്ടി ദിവസങ്ങൾക്കുമുമ്പുതന്നെ മരിച്ചതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഉച്ചക്കുശേഷം മൃതദേഹം സംസ്കരിച്ചു. കുട്ടിക്ക് ഭക്ഷണമോ വെള്ളമോ കൊടുക്കാനായിട്ടില്ലെന്നും കുഴൽവഴി ഓക്സിജൻ മാത്രമാണ് നൽകുന്നതെന്നും അധികൃതർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
രക്ഷാപ്രവർത്തനത്തിൽ പൊലീസും ഗ്രാമീണരും ഉൾപ്പെടെയുള്ളവർ ദേശീയ ദുരന്തനിവാരണ സേനയെ സഹായിച്ചിരുന്നു. ഏഴ് ഇഞ്ച് വ്യാസമുള്ള കുഴൽക്കിണറിന് സമാന്തരമായി 36 ഇഞ്ച് വ്യാസമുള്ള കുഴിയെടുത്ത് അതിൽ കോൺക്രീറ്റ് പൈപ്പ് ഇറക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവമറിഞ്ഞ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് ഇവിടെയെത്തിയത്. അതേസമയം, കുട്ടിയെ രക്ഷപ്പെടുത്തുന്നതിൽ ജില്ല ഭരണകൂടം അലംഭാവം കാണിക്കുകയാണെന്ന് ആരോപിച്ച് ഗ്രാമീണർ റോഡ് ഉപരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.