പുൽവാമ ആക്രമണത്തിൽ ജയ്​ശെയുടെ പങ്ക്​: ഇന്ത്യ പാകിസ്​താന്​ തെളിവ്​ കൈമാറി

ന്യൂഡൽഹി: 40 സി.ആർ.പി.എഫ്​ ജവാൻമാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിൽ പാക്​ ഭീകര സംഘടനയായ ജയ്​ശെ മുഹമ്മദി​​െ ൻറ പങ്ക്​ വ്യക്തമാക്കുന്ന തെളിവ്​ ഇന്ത്യ പാകിസ്​താന്​ കൈമാറി. പാകിസ്​താനിലുള്ള ജയ്​ശെ ക്യാമ്പുകളുടെയും നേതാ ക്കളുടെയും വിവരങ്ങളും ഇന്ത്യ ​ൈകമാറിയിട്ടുണ്ട്​.

പുൽവാമ ആക്രമണത്തിൽ പാക്​ ബന്ധം സംബന്ധിച്ച്​ ഇന്ത്യയുടെ പക്കൽ തെളിവുണ്ടെങ്കിൽ കൈമാറണമെന്ന്​ നേരത്തെ പാക്​ പ്രധാനമന്ത്രി ഇമ്രാൻഖാൻ ആവശ്യപ്പെട്ടിരുന്നു. ഭീകരവാദികൾ​െക്കതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന്​ ഇന്ത്യ പാകിസ്​താനോട്​ ആവ​ശ്യപ്പെട്ടിട്ടുണ്ട്​.

പാകിസ്​താനിലുള്ള ബലാക്കോട്ട്​, ചാക്കോത്തി, മുസഫറാബാദ്​ എന്നിവിടങ്ങളിലെ ജയ്​ശെ മുഹമ്മദി​​െൻറ പരിശീലന ക്യാമ്പുകൾ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകർത്തിരുന്നു. ഇതേ തുടർന്ന്​ ഇന്ത്യ-പാക്​ സംഘർഷം കൂടുതൽ സങ്കീർണമാവുകയും ചെയ്​തിരുന്നു. പാക്​ ആക്രമണത്തിന്​ തിരിച്ചടി നൽകുന്നതിനിടെ ഇന്ത്യക്ക്​ ഒരു യുദ്ധവിമാനം നഷ്​ടമാവുകയും ഒരു പൈലറ്റിനെ പാകിസ്​താൻ കസ്​റ്റഡിയിലെടുക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - pulwama terror attack; india handover proof to pakistan -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.