ഇസ്ലാമാബാദ്: പുൽവാമയിൽ ഭീകരാക്രമണം നടത്തിയ ജയ്ശെ മുഹമ്മദ് എന്ന സംഘടനയെ 2002ൽ നിരോധിച്ചതാണെന്ന് പാകിസ്ത ാൻ. ഭീകരസംഘടനക്ക് നിയമപ്രകാരം ഉപരോധമേർപ്പെടുത്തുന്ന നടപടികൾ പൂർത്തിയാക്കിയതാണെന്നും അവർ വ്യക്തമാക്കി.
< p>ആക്രമണത്തിനു ശേഷം നയതന്ത്രതലത്തിൽ പാകിസ്താന് തിരിച്ചടി നൽകാനുള്ള ശ്രമങ്ങൾ ഇന്ത്യ ശക്തിപ്പെടുത്തി. ഭീകരത എന്നത് പാകിസ്താൻ ദേശീയ നയമായി സ്വീകരിക്കുകയാണെന്നും കുറ്റെപ്പടുത്തി. ആക്രമണത്തിന് പിന്നിൽ പങ്കില്ലെന്ന പാകിസ്താെൻറ വാദവും ഇന്ത്യ തള്ളി.ആക്രമണത്തിെൻറ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജയ്ശെ മുഹമ്മദ് ഏറ്റെടുത്ത സാഹചര്യത്തിൽ, സ്വന്തം മണ്ണിൽ ഭീകരപ്രവർത്തനം നടത്തുന്ന സംഘടനയെക്കുറിച്ച് അറിയില്ല എന്ന് പാകിസ്താന് അവകാശപ്പെടാൻ കഴിയില്ല എന്നായിരുന്നു ഇന്ത്യയുടെ വാദം. ഭീകരസംഘടനകൾക്കെതിരെ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.