ലോക്​ഡൗൺ നിയമങ്ങൾ ലംഘിച്ചതിന്​ പുതുച്ചേരി എം.എൽ.​എക്കെതിരെ രണ്ടാം തവണയും കേസ്​

പുതുച്ചേരി: ​േലാക്​ഡൗൺ ലംഘിച്ച്​ 150 ഓളം പേരെ സംഘടിപ്പിച്ച്​ സഹായം വിതരണം ചെയ്​ത പുതുച്ചേരി എം.എൽ.എക്കെതിരെ രണ് ടാം തവണയും കേസ്​. കോൺഗ്രസ്​ എം.എൽ.എയും പുതുച്ചേരി മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ എ. ജോൺ കുമാറി നെതിരെയാണ്​ കേസെടുത്തത്​.

ലോക്​ഡൗണിനെ തുടർന്ന്​ ഗ്രാമവാസികൾക്ക്​ സഹായം നൽകുന്നതിനായാണ്​ എം.എൽ.എ 150ഓളം പേരെ സംഘടിപ്പിച്ചത്​. റവന്യൂ വിഭാഗം അധികൃതരുടെ പരാതിയിലാണ്​ കേസ്​​. നെല്ലിതോപ്​ വില്ലേജിൽ തിങ്കളാഴ്​ചയാണ്​ എം.എൽ.എ അരി വിതരണം ചെയ്യാനായി എത്തിയത്​. ഇതിനായി 150ഓളം ​േപരെയും വിളിച്ചുകൂട്ടി. ലോക്​ഡൗൺ ലംഘിച്ചതിന്​ പകർച്ച വ്യാധി നിരോധന നിയമപ്രകാരമാണ്​ കേസെടുത്തിരിക്കുന്നത്​.

രണ്ടാം തവണയാണ്​ എം.എൽ.എക്കെതിരെ ഇതേ കുറ്റത്തിന്​തന്നെ കേസെടുക്കുന്നത്​. കഴിഞ്ഞമാസം ലോക്​ഡൗൺ ലംഘിച്ച്​ 200ഓളം പേരെ സംഘടിപ്പിച്ച്​ പച്ചക്കറി വിതരണം നടത്തിയതിനെതിരെയാണ്​ കേസെടുത്തിരുന്നത്​.

അതേസമയം പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സാമി, സാമൂഹിക ക്ഷേമ മന്ത്രി എം. കന്തസാമി, കോൺഗ്രസ്​ എം.പി വി. വൈതിലിങ്കം എന്നിവർ സാമൂഹിക അകലം പാലിക്കാതെ അംബേദ്​കരുടെ 130ാം ജന്മവാർഷികമായിരുന്ന ചൊവ്വാഴ്​ച അംബേദ്​കറുടെ പ്രതിമയിൽ പുഷ്​പാർച്ചന നടത്തിയതായും വിവരമുണ്ട്​.


Tags:    
News Summary - Puducherry Congress MLA Violates Lockdown Norms -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.