മമതക്കെതിരെ ജനരോഷം ശക്​തമാവുന്നു​, ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തും​ -അമിത്​ഷാ

കൊൽക്കത്ത: ​പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തൃണമൂൽ കോൺഗ്രസ്​ എന്നിവക്കെതിരെ ജനരോഷം ശക്​തമാവുകയാണെന്ന്​​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ഷാ. രണ്ട്​ ദിവസത്തെ ബംഗാൾ പര്യടനത്തിന്​ എത്തിയതായിരുന്നു അദ്ദേഹം. 'തൃണമൂലി​െൻറ മരണമണി മുഴങ്ങി കഴിഞ്ഞു​. അടുത്തവർഷം നടക്കുന്ന​ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികരത്തിലേറും. അതുവഴി സുവർണ ബംഗാളെന്ന സ്വപ്​നമാണ്​ യാഥാർഥ്യമാവുക.

മൂന്നിൽ രണ്ട്​ ഭൂരിപക്ഷത്തോടെ തന്നെ ബി.ജെ.പിക്ക്​ ഭരണത്തിലേറാൻ കഴിയും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംസ്​ഥാനത്ത് വമ്പിച്ച​ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും' ^അമിത്​ഷാ പറഞ്ഞു. നിർധനർക്കുള്ള പ്രധാനമന്ത്രിയുടെ പദ്ധതികൾ തടഞ്ഞുവെക്കുന്നത്​ വഴി ബി.ജെ.പിയെ തുരത്താമെന്നാണ്​​​ മമത വിചാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021 ഏപ്രിൽ ​- മെയ്​ മാസങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ ബി.ജെ.പി സംസ്​ഥാന ഘടകത്തെ അഴിച്ചുപണിത്​ ശക്​തിപ്പെടുത്തുന്നതി​െൻറ ഭാഗമായാണ്​ അമിത്​ഷായുടെ ബംഗാൾ സന്ദർശനം. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ്​ ബി.​െജ.പി ഇവിടെ പുറത്തെടുത്തത്​. 42ൽ 18 സീറ്റുകളാണ്​ നേടിയത്​. 2014ൽ രണ്ട്​ സീറ്റുകൾ മാത്രമാണ്​ പാർട്ടിക്ക്​ ഉണ്ടായിരുന്നത്​. 

Tags:    
News Summary - Public outrage against Mamata intensifies, BJP to come to power in Bengal: Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.