ജനരോഷത്തിന്റെ ബിന്ദുവായി പാറ്റപ്പാർട്ടി; കേന്ദ്രം പരിഭ്രാന്തിയിൽ

ന്യൂഡൽഹി: കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി (സി.​ജെ.​പി) സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലെ ആ​ക്ഷേ​പ​ഹാ​സ്യം എ​ന്ന​തി​ന​പ്പു​റം ജ​ന​കീ​യ രാ​ഷ്ട്രീ​യ മു​ന്നേ​റ്റ​മാ​യി വി​ക​സി​ക്കു​ന്നു​വെ​ന്ന് സൂ​ച​ന. വി​വി​ധ മേ​ഖ​ല​ക​ളി​ലെ ജ​ന​രോ​ഷം പ്ര​ക​ടി​പ്പി​ക്കാ​ൻ കോ​ക്രോ​ച്ച് ബാ​ന​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ട്രെ​ൻ​ഡാ​യി മാ​റി​യ​തോ​ടെ​യാ​ണി​ത്. യ​മു​ന ന​ദി​യി​ലെ മ​ലി​നീ​ക​ര​ണ​ത്തി​ലേ​ക്ക് ശ്ര​ദ്ധ ക്ഷ​ണി​ച്ച് ശ​നി​യാ​ഴ്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ദീ​പ​ക് ശ​ർ​മ മ​ധു​ര മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ൽ പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ​ത് കോ​ക്രോ​ച്ച് മാ​തൃ​ക​യി​ലെ വ​സ്ത്രം ധ​രി​ച്ചാ​ണ്.

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി.​ജെ.​പി സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടി​ലൂ​ടെ ന​ട​ത്തി​യ കാ​മ്പ​യി​ന് വ​ൻ പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്. ക​ർ​ണാ​ട​ക​യി​ൽ ശ​നി​യാ​ഴ്ച സി.​ജെ.​പി​യു​ടെ പേ​രി​ൽ മ​നു​ഷ്യ ച്ച​ങ്ങ​ല​ക്ക് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നെ​ങ്കി​ലും പൊ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നാ​ൽ ന​ട​ന്നി​ല്ല.

കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​ക്ക് കീ​ഴി​ൽ യു​വാ​ക്ക​ളെ സം​ഘ​ടി​പ്പി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​​ന്നു​ണ്ടോ എ​ന്ന് നി​രീ​ക്ഷി​ക്കാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. താ​ൻ അ​ത്ര ഗൗ​ര​വ​ത്തി​ല​ല്ല കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യെ​ന്ന സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​തെ​ന്നു​പ​റ​ഞ്ഞ സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ പാ​ർ​ട്ടി​യെ രാ​ഷ്ട്രീ​യ മു​ന്ന​ണി​യാ​ക്കു​ന്ന​ത് ആ​ലോ​ചി​ക്കു​മെ​ന്നാ​ണ് ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്.

അ​ഞ്ചു​വ​ർ​ഷം മു​മ്പ് മോ​ദി സ​ർ​ക്കാ​റി​നെ​തി​രെ സം​സാ​രി​ക്കാ​ൻ ആ​രും ധൈ​ര്യ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നും ഇ​പ്പോ​ൾ കാ​ലം മാ​റി​യെ​ന്നും ദീ​പ്കെ പ​റ​ഞ്ഞു. വെ​ബ്സൈ​റ്റും സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടും ഇ​ല്ലാ​താ​ക്കി​യ​ത് സ​ർ​ക്കാ​റി​ന്റെ ഏ​കാ​ധി​പ​ത്യ മ​നോ​ഭാ​വം കാ​ര​ണ​മാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭ​ര​ണ​കൂ​ട​ത്തെ വീ​ഴ്ത്തി​യ യു​വ​ജ​ന രോ​ഷ​ത്തി​ന് സ​മാ​ന​മാ​യി വി​ക​സി​ക്കു​മോ എ​ന്ന ആ​ശ​ങ്ക ബി.​ജെ.​പി സ​ർ​ക്കാ​റി​നു​ണ്ട്. ദേ​ശ​സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി എ​ന്ന വാ​ദ​മു​യ​ർ​ത്തി​യാ​ണ് കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടും വെ​ബ്സൈ​റ്റും പൂ​ട്ടി​ച്ച​തും ഈ ​ന്യാ​യ​വാ​ദം ഉ​യ​ർ​ത്തി​യാ​ണ്. ഇ​ന്ത്യ​യെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നും ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​നെ ല​ക്ഷ്യം വെ​ക്കാ​നു​മു​ള്ള വി​ദേ​ശ ഗൂ​ഢാ​ലോ​ച​ന എ​ന്നാ​ണ് കേ​ര​ള ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കോ​ക്രോ​ച്ച് പാ​ർ​ട്ടി​യെ വി​ശേ​ഷി​പ്പി​ച്ച​ത്.

ജോ​​ലി​​യി​​ല്ലാ​​ത്ത യു​​വാ​​ക്ക​​ളെ പാ​​റ്റ​​ക​​ളോ​​ട് (കോ​​ക്രോ​​ച്ച്) ഉ​​പ​​മി​​ച്ച സു​പ്രീം​കോ​ട​തി ചീ​​ഫ് ജ​​സ്റ്റി​​സ് സൂ​​ര്യ​​കാ​​ന്തി​​ന്റെ പ​​രാ​​മ​​ർ​​ശം വ​​ലി​​യ വി​​വാ​​ദ​​ങ്ങ​​ൾ​​ക്കി​​ട​​യാ​​ക്കി​​യി​​രു​​ന്നു. ഇ​​തി​​ന് പി​​ന്നാ​​ലെ​​യാ​​ണ് മ​​ടി​​യ​​ന്മാ​​ർ​​ക്കും തൊ​​ഴി​​ലി​​ല്ലാ​​ത്ത​​വ​​ർ​​ക്കും ഒ​​ത്തു​​ചേ​​രാ​​നു​​ള്ള ഇ​​ട​​മാ​​ണി​​തെ​​ന്ന മു​​ഖ​​വു​​ര​​യോ​​ടെ യു.​​എ​​സി​​ലെ ബോ​​സ്റ്റ​​ൺ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ പ​​ബ്ലി​​ക് റി​​ലേ​​ഷ​​ൻ​​സ് വി​​ദ്യാ​​ർ​​ഥി അ​​ഭി​​ജീ​​ത് ദീ​പ്കെ ‘കോ​​ക്രോ​​ച്ച് ജ​​ന​​താ പാ​​ർ​​ട്ടി’ സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ആ​​രം​​ഭി​​ച്ച​​ത്.

പാ​​ർ​​ട്ടി​​യി​​ൽ ചേ​​രാ​​ൻ താ​​ൽ​​പ​​ര്യ​​മു​​ള്ള​​വ​​ർ​​ക്കാ​​യി അ​​ദ്ദേ​​ഹം ഗൂ​​ഗ്ൾ​​ഫോം ലി​​ങ്കും പ​​ങ്കു​​വെ​​ച്ചു. ദി​വ​സ​ങ്ങ​ൾ​ക്ക​കം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ട് ഫോ​ളോ ചെ​യ്തു. അ​ക്കൗ​ണ്ട് പൂ​ട്ടി​ച്ച​പ്പോ​ൾ പ​ക​ര​മു​ണ്ടാ​ക്കി​യ പു​തി​യ അ​ക്കൗ​ണ്ടും അ​തി​വേ​ഗം ആ​ളെ​ക്കൂ​ട്ടി. ശ​ശി ത​രൂ​ർ, മ​ഹു​വ മൊ​യ്ത്ര എ​ന്നീ എം.​പി​മാ​ർ അ​ട​ക്കം മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ കോ​ക്രോ​ച്ച് മൂ​വ്മെ​ന്റി​നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി. പ​രി​സ്ഥി​തി, വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാ​ങ്ചു​ക് ശ​നി​യാ​ഴ്ച കോ​ക്രോ​ച്ച് മു​ന്നേ​റ്റ​ത്തെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി. ഭ​ര​ണ​കൂ​ടം യു​വാ​ക്ക​ളു​ടെ ശ​ബ്ദം കേ​ൾ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Patta Party becomes a point of public anger; Center in panic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.