ആർ.എസ്.എസിൽ പ്രവർത്തിക്കുന്നതിൽ അഭിമാനിക്കുന്നു; ബി.ജെ.പി തനിക്ക് കൂടുതൽ സ്വാതന്ത്ര്യം തന്നു -കർണാടക മുഖ്യമന്ത്രി

ബെംഗലൂരു: താൻ ബി.ജെ.പിയുടെ കളിപ്പാവയാണെന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ​കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്ത്. ആർ.എസ്.എസിൽ പ്രവർത്തിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നായിരുന്നു ബസവരാജ് ബൊമ്മൈയുടെ പ്രതികരണം. 2008ൽ ബി.ജെ.പിയിൽ ചേർന്ന ബൊമ്മൈക്ക് ആർ.എസ്.എസ് വേരുകളില്ല. സോഷ്യലിസ്റ്റ് മൂവ്മെന്റുമായും ജനതാദളുമായാണ് ബൊമ്മൈ നേരത്തേ പ്രവർത്തിച്ചിരുന്നത്.

കർണാടക മുൻ മുഖ്യമന്ത്രി എസ്.ആർ ബൊമ്മെയുടെ മകനാണിദ്ദേഹം. ആർ.എസ്.എസിനെതിരെ കോൺഗ്രസ് അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. എന്നാൽ ആർ.എസ്.എസ് എന്താണെന്നത് ജനങ്ങൾക്ക് നല്ല നിശ്ചയമാണെന്നും ദേശസ്നേഹമുള്ള സംഘടനയാണതെന്നും ബൊമ്മെ വ്യക്തമാക്കി.

സർക്കാരിൽ നേതൃമാറ്റം വരുന്നു എന്ന റിപ്പോർട്ടുകളും ബൊമ്മൈ നിഷേധിച്ചു. സ്വതന്ത്രമായി പ്രവർത്തിക്കാൻ ബി.ജെ.പി നേതൃത്വം തനിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ബൊമ്മൈ ആവർത്തിച്ചു. മുൻഗാമിയായ ബി.എസ് യെദ്യൂരപ്പയെ മുന്നറിയിപ്പില്ലാതെ എങ്ങനെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത് എന്ന ചോദ്യത്തിന് "എല്ലാ ദിവസവും ഞായറാഴ്ചയല്ല, ബി.ജെ.പി നേതൃത്വം എനിക്ക് ഒരു സ്വതന്ത്ര കൈ തന്നിട്ടുണ്ട്"-എന്നായിരുന്നു ബൊമ്മൈയുടെ മറുപടി.

ജ​നാ​യ​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യ​ല്ലാ​തെ ഓ​പ​റേ​ഷ​ൻ താ​മ​ര​യി​ലൂ​ടെ അ​ധി​കാ​ര​ത്തി​ൽ​വ​ന്ന ബി.​ജെ.​പി സ​ർ​ക്കാ​ർ നി​യ​മ​വി​രു​ദ്ധ സ​ർ​ക്കാ​റാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി യോ​ഗ്യ​ത​യി​ല്ലാ​ത്ത​യാ​ളാ​ണെ​ന്നും സിദ്ധരാമയ്യ വിമർശിച്ചിരുന്നു. മൈ​സൂ​രു​വി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടു​ത്തി​ടെ ക​ർ​ണാ​ട​ക​യി​ലെ ബി.​ജെ.​പി സ​ർ​ക്കാ​റി​നെ കു​റി​ച്ച് മ​ന്ത്രി​സ​ഭാം​ഗം​ കൂ​ടി​യാ​യ മ​ധു​സ്വാ​മി​യു​ടെ ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്നി​രു​ന്നു.

സ​ർ​ക്കാ​ർ ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും എ​ങ്ങ​നെ​യൊ​ക്കെ​​യോ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു മ​ധു​സ്വാ​മി​യു​ടെ സം​ഭാ​ഷ​ണം. ഈ ​ശ​ബ്ദ​സ​ന്ദേ​ശം വൈ​റ​ലാ​യി​രു​ന്നു.

'ക​ഴി​വി​ല്ലാ​ത്ത ഒ​രു മു​ഖ്യ​മ​ന്ത്രി​യാ​ണ് ന​മു​ക്കു​ള്ള​ത്. അ​ദ്ദേ​ഹം ആ​ർ.​എ​സ്.​എ​സി​ന്റെ കൈ​യി​ലെ ക​ളി​പ്പാ​വ​യാ​ണ്. മ​ന്ത്രി മ​ധു​സ്വാ​മി പ​റ​ഞ്ഞ​തു​പോ​ലെ ഇ​വി​ടെ ഒ​രു സ​ർ​ക്കാ​റു​മി​ല്ല, ഒ​രു ഭ​ര​ണ​വു​മി​ല്ല' -സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. സ​ർ​ക്കാ​റി​നെ​തി​രെ ക​രാ​റു​കാ​രു​ടെ സം​ഘ​ട​ന ഉ​ന്ന​യി​ച്ച 40 ശ​ത​മാ​നം ക​മീ​ഷ​ൻ എ​ന്ന ആ​രോ​പ​ണ​ത്തെ കു​റി​ച്ച് പ്ര​തി​ക​ര​ണ​മാ​രാ​ഞ്ഞ​പ്പോ​ൾ, ഒ​രു ആ​രോ​പ​ണ​മു​യ​ർ​ന്നാ​ൽ അ​വി​ടെ അ​ന്വേ​ഷ​ണം ന​ട​ക്കേ​ണ്ട​താ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചൂ​ണ്ടി​ക്കാ​ട്ടി.


Tags:    
News Summary - Proudly associate with RSS -Karnataka CM Bommai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.