ഇന്ന് നാവികസേന ദിനം; ആശംസയുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: നാവികസേന ദിനത്തിൽ സേനയെ ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സേന രാജ്യത്തെ ദൃഢമായി സംരക്ഷിക്കുന്നുവെന്നും വെല്ലുവിളി നിറഞ്ഞ അവസരങ്ങളിലെ മാനുഷിക മനോഭാവം കൊണ്ട് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തത പുലർത്തുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

'എല്ലാ നാവിക സേന ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബത്തിനും നാവിക ദിനാശംസകൾ. ഇന്ത്യയുടെ സമ്പന്നമായ സമുദ്ര ചരിത്രത്തിൽ അഭിമാനിക്കുന്നു. ഇന്ത്യൻ നേവി നമ്മുടെ രാജ്യത്തെ ദൃഢമായി സംരക്ഷിക്കുകയും വെല്ലുവിളി നിറഞ്ഞ സമയങ്ങളിലെ മാനുഷിക മനോഭാവം കൊണ്ട് വേറിട്ട് നിൽക്കുകയും ചെയ്യുന്നു' -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഡിസംബർ നാലിനാണ് നാവിക സേന ദിനമായി ഇന്ത്യ ആഘോഷിക്കുന്നത്. ഇന്ത്യൻ നാവിക സേനയുടെ നേട്ടങ്ങൾക്കുള്ള അംഗീകാരം എന്ന നിലയിലും ഇന്തോ-പാക് യുദ്ധത്തിലെ ഇന്ത്യൻ നാവികസേനയുടെ സംഭാവനകളെ അനുസ്മരിക്കുന്നതിനുമാണ് ഈ ദിനം. 

Tags:    
News Summary - 'Proud of our rich maritime history': PM Modi lauds Indian Navy on Navy Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.