ന്യൂഡൽഹി: സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തി വിവിധ പ്രതിപക്ഷ പാർട്ടികൾ വെവ്വേറെ നടത്തിയ പ്രതിഷേധങ്ങൾ മൂലം തുടർച്ചയായ രണ്ടാം ദിവസവും പാർലമെൻറ് നടപടികൾ മുടങ്ങി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെൻറ് വളപ്പിലെ ഗാന്ധിപ്രതിമക്കുമുന്നിൽ പ്രതിപക്ഷ എം.പിമാർ സമരം നടത്തി. വായ്പ തട്ടിപ്പുനടത്തി മുങ്ങിയ വജ്രരാജാവ് നീരവ് മോദി എവിടെയെന്ന ചോദ്യമുയർത്തിയായിരുന്നു പ്രതിഷേധം.
മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.കെ. ആൻറണി, ഗുലാംനബി ആസാദ്, മല്ലികാർജുൻ ഖാർഗെ, മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, സി.പി.െഎ അഖിലേന്ത്യ സെക്രട്ടറി ഡി. രാജ തുടങ്ങിയവർ പെങ്കടുത്തു.
12,700 കോടിയുടെ പി.എൻ.ബി വായ്പ തട്ടിപ്പുകേസിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് സഭാതലത്തിൽ കോൺഗ്രസ് ആവശ്യമുയർത്തി. പ്രാദേശിക വിഷയങ്ങളുമായി ടി.ഡി.പി, ടി.ആർ.എസ്, എ.െഎ.എ.ഡി.എം.കെ തുടങ്ങി വിവിധ പാർട്ടി എം.പിമാർ നടുത്തളത്തിലിറങ്ങി.
സഭാനടപടി മുന്നോട്ടു കൊണ്ടുപോകാൻ സഭാധ്യക്ഷന് കഴിഞ്ഞില്ല. ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യെപ്പട്ടാണ് സംസ്ഥാന എം.പിമാരുടെ പ്രതിഷേധങ്ങൾ. ടി.ഡി.പിക്കുപുറമെ കോൺഗ്രസിെൻറയും എം.പിമാർ പാർലെമൻറ് വളപ്പിൽ പ്രതിഷേധം നടത്തി. കോൺഗ്രസ് അധികാരത്തിൽ വന്നാൽ പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് പ്രതിഷേധത്തിൽ പെങ്കടുത്ത രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തു.
വായ്പ തട്ടിപ്പുവിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ കെ.സി. വേണുഗോപാൽ, ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ നൽകിയ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാനിരുന്നതാണെങ്കിലും സഭാബഹളം കാരണം കഴിഞ്ഞില്ലെന്ന് പാർലമെൻററികാര്യ മന്ത്രി അനന്ത്കുമാർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.