ചെന്നൈ പൊലീസ്​ അതിക്രമം: ഡൽഹി തമിഴ്​നാട്​ ഭവനു മുമ്പിൽ വിദ്യാർഥി പ്രതിഷേധം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയിൽ നടക്കുന്ന ശാഹീൻ ബാഗ്​ മോഡൽ സമരത്തിനു​ നേരെയുണ്ടായ പൊലീസ് ​ അതിക്രമത്തിൽ പ്രതിഷേധിച്ച്​ ഡൽഹിയിലെ തമിഴ്​നാട് ഭവൻ വിദ്യാർഥികൾ ഉപരോധിച്ചു. ശനിയാഴ്​ച ഉച്ചക്ക്​ ജാമിഅ ഏകേ ാപന സമിതിയുടെ നേതൃത്വത്തിലായിരുന്നു ചാണക്യപുരിയിലുള്ള തമിഴ്​നാട്​ ഭവൻ ഉപരോധം.

സമീപത്തുള്ള ബിഹാർ ഭവനു മുമ്പിലും വിദ്യാർഥികൾ ​പ്രതിഷേധിച്ചു. ഇവരെ കസ്​റ്റഡിയിലെടുത്ത പൊലീസ്​ മന്ദിർ മാർഗ്​ സ്​റ്റേഷനിലേക്ക്​ കൊണ്ടുപോയി. ജാമിഅയിലെ മലയാളി വിദ്യാർഥി നേതാക്കളായ ആയിഷ റെന്ന, സി. ഫായിസ, ആയിഷ നൗറിൻ തുടങ്ങിയവരെയടക്കമാണ് കസ്​റ്റഡിയിലെടുത്തത്​.

പൊലീസ്​ സ്​റ്റേഷ​നകത്തു വെച്ചും വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. രാത്രിയോടെ വിദ്യാർഥികളെ പൊലീസ്​ വിട്ടയച്ചു. വിദ്യാർഥികൾ വീണ്ടും പ്രതിഷേധം നടത്താതിരിക്കാൻ ​പൊലീസ്​ വാഹനത്തിൽ ജാമിഅ സർവകലാശാല കാമ്പസിൽ എത്തിക്കുകയായിരുന്നു.

Tags:    
News Summary - protest in tamil nadu bhavan-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.