കഴിയുന്നത്ര പ്രതിഷേധിച്ചോളൂ; പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ല -അമിത് ഷാ

ലഖ്നോ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നി യമത്തിൽ പൊതുചർച്ചക്ക് ആഹ്വാനം ചെയ്ത അമിത് ഷാ, പ്രതിപക്ഷം ബി.ജെ.പിയെ ബോധവൽക്കരണ പരിപാടി ആരംഭിക്കാൻ നിർബന്ധിച്ച തായും വ്യക്തമാക്കി.

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹ ം. പ്രസംഗത്തിൽ രാഹുൽ ഗാന്ധിക്കും മമതാ ബാനർജിക്കും അഖിലേഷ് യാദവിനുമെതിരെ അദ്ദേഹം വിമർശനമുന്നയിച്ചു.

“പൗരത ്വ ഭേദഗതി നിയമത്തെ എതിർക്കുന്ന പാർട്ടികൾ മിഥ്യാധാരണകൾ പ്രചരിപ്പിക്കുകയാണ്, അതിനാലാണ് ബി.ജെ.പി ജൻ ജാഗ്രൻ അഭിയാൻ നടത്തുന്നത്. ഇത് രാജ്യം തകർക്കുന്നവർക്കെതിരായ അവബോധ കാമ്പയിനാണ്-അമിത് ഷാ പറഞ്ഞു. പ്രതിഷേധം കണക്കിലെടുക്കില്ലെന്നും പൗരത്വ നിയമം ഒരു നിലക്കും പിൻ‌വലിക്കില്ലെന്നും ഞങ്ങളുടെ എതിരാളികളോട് വളരെ വ്യക്തമായി പറയുന്നു- ഷാ പറഞ്ഞു.

“ഈ ബിൽ ഞാൻ ലോക്സഭയിൽ അവതരിപ്പിച്ചു. ബിൽ പ്രതിപക്ഷം പരസ്യമായി ചർച്ച ചെയ്യാൻ തയാറാകണം. ഈ നിയമം ഏതെങ്കിലും വ്യക്തിയുടെ പൗരത്വം എടുത്ത് കളയാൻ കഴിയുമെങ്കിൽ അത് തെളിയിച്ച് കാണിക്കുക. അന്ധരും ബധിരരുമായ നേതാക്കൾക്ക് പീഡനത്തിനിരയായ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ കാണാൻ കഴിയില്ല -ഷാ പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ മുസ് ലിം സ്ത്രീകൾ അനിശ്ചിതകാല പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുന്ന ലഖ്‌നൗയിലെ ക്ലോക്ക് ടവറിൽ അടുത്തിടെ സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവിൻെറ മകൾ പോയതിനെ ഷാ നിശിതമായി വിമർശിച്ചു. അഖിലേഷ് ജി... നിങ്ങൾ തിരക്കഥ തയ്യാറാക്കിയ പ്രസംഗങ്ങളിലൂടെ സംസാരിച്ചു കൊണ്ടിരിക്കുന്നു. പൗരത്വ വിഷയത്തിൽ അഞ്ച് മിനിറ്റ് സ്വതന്ത്രമായി സംസാരിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നു. ഈ ആളുകൾ എവിടെ പോയി? ചിലർ കൊല്ലപ്പെട്ടു, ചിലരെ ബലമായി പരിവർത്തനം ചെയ്തു -കണക്കുകൾ ചൂണ്ടിക്കാട്ടി ഷാ പറഞ്ഞു.

രാജസ്ഥാനിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാകിസ്താനിൽ നിന്നുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും പൗരത്വം നൽകുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. നിങ്ങൾ ചെയ്താൽ എല്ലാം ശരിയാണ്, മോദി ജി അത് ചെയ്യുമ്പോൾ നിങ്ങൾ പ്രതിഷേധിക്കുന്നു -അദ്ദേഹം പറഞ്ഞു.

പാകിസ്താനിൽ താമസിക്കുന്ന ഹിന്ദുക്കൾക്കും സിഖുകാർക്കും ഇന്ത്യയിലേക്ക് വരാമെന്ന് മഹാത്മ ഗാന്ധി 1947ൽ പറഞ്ഞിരുന്നു. അവർക്ക് പൗരത്വം നൽകുക എന്നത് ഇന്ത്യയുടെ കടമയാണെന്ന് രാഷ്ട്രപിതാവ് പറഞ്ഞിരുന്നുവെന്നും ഷാ ചൂണ്ടിക്കാട്ടി.

പൗരത്വ നിയമത്തെക്കുറിച്ച് ബി.ജെ.പിയുടെ മുൻനിര നേതാക്കൾ പങ്കെടുക്കുന്ന ആറ് ഭീമൻ റാലികളാണ് യു.പിയിൽ പാർട്ടി പദ്ധതിയിട്ടിരിക്കുന്നത്. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ വ്യാഴാഴ്ച ആഗ്രയിൽ എത്തും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര നിതിൻ ഗഡ്കരി എന്നിവരും മുൻ ബി.ജെ.പി മേധാവികളും യു.പിയിൽ റാലികൾ നടത്തും.

Tags:    
News Summary - Protest as much as you can, CAA won’t be taken back: Amit Shah at Lucknow rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.