നിയമസഭ സീറ്റിന് ഏഴ് കോടി വാങ്ങി വഞ്ചിച്ചു; സംഘ്പരിവാർ തീപ്പൊരി നേതാവ് ചൈത്ര കുന്താപുര അറസ്റ്റിൽ

മംഗളൂരു: കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി ജില്ലയിലെ ബൈന്തൂർ സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായിയിൽ നിന്ന് ഏഴ് കോടി രൂപ വാങ്ങി വഞ്ചിച്ചു എന്ന പരാതിയിൽ സംഘ്പരിവാർ നേതാവും തീവ്രഹിന്ദുത്വ വേദികളിലെ തീപ്പൊരി പ്രസംഗകയുമായ ചൈത്ര കുന്താപുര അറസ്റ്റിൽ.

ബംഗളൂരുവിൽ നിന്നുള്ള ക്രൈം ബ്രാഞ്ച് പൊലീസ് സംഘം ചൊവ്വാഴ്ച രാത്രി ഉഡുപ്പിയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ മഠത്തിൽ വാഹനങ്ങൾ നിർത്തുന്ന ഭാഗത്ത് നിന്നാണ് ചൈത്രയെ പിടികൂടിയത്. ഏറെനാളായി പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായ ചൈത്ര,  മാസ്ക് ധരിച്ചാണ് എത്തിയിരുന്നത്.

 ചൈത്രയെ അറസ്റ്റ് ചെയ്യുന്നു

മുംബൈയിൽ വ്യവസായിയും ബില്ലവ സമുദായ നേതാവും സാമൂഹിക പ്രവർത്തകനുമായ ഗോവിന്ദ ബാബുവാണ് പരാതിക്കാരൻ. നിയമസഭ സീറ്റ് കിട്ടാത്തതിനെത്തുടർന്ന് പണം തിരികെ ലഭിക്കും എന്ന പ്രതീക്ഷയിൽ പരാതി നൽകിയിരുന്നില്ലെന്ന് പറയുന്നു. കിട്ടാതായതിനെത്തുടർന്ന് ബംഗളൂരു പൊലീസിൽ പരാതി നൽകുകയായിരുന്നു.

ചൈത്രയുടെ കൂട്ടാളികളായ ശ്രീകാന്ത് നായക്, ഗംഗൻ കഡുർ, എ. പ്രസാദ് എന്നിവരെയും ഉഡുപ്പി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Pro-Hindu activist Chaitra Kundapur arrested for cheating businessman of Rs 7 crore by promising BJP ticket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.