ന്യൂഡൽഹി: എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ അപകീർത്തികരമായി പ് രസ്താവന നടത്തിയ ബി.ജെ.പി നേതാവ് വിവാദത്തിൽ കുടുങ്ങി. പ്രിയങ്ക സുന്ദരിയാണെങ്കിലു ം മറ്റെെന്തങ്കിലും കഴിവുകൾ ഉള്ളതായി തോന്നുന്നില്ലെന്നായിരുന്നു ബിഹാറിലെ മന്ത്രി വിനോദ് നാരായൺ ഝായുടെ പ്രതികരണം. ‘ഏറെ സുന്ദരിയാണ് പ്രിയങ്ക. മറ്റൊരു കഴിവുമുള്ളതായി എനിക്ക് തോന്നുന്നില്ല. രാഷ്ട്രീയ പരിചയവും അവർക്കില്ല. 37-38 വയസ്സ് അവർക്കുണ്ടാകും.
ചിലപ്പോൾ 44. ഇൗ പ്രായത്തിനിടെ ഒരു രാഷ്ട്രീയ നേട്ടവും ഉണ്ടാക്കിയിട്ടില്ല. ദൈവം അവർക്ക് സൗന്ദര്യം നൽകിയിട്ടുണ്ട്. പക്ഷേ, അതെത്രത്തോളം അവർക്ക് ഉപയോഗിക്കാനാകും’ -ഝാ ചോദിച്ചു. ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദിയും നേരത്തേ പ്രിയങ്കക്കെതിരെ രംഗത്തെത്തിയിരുന്നു.
കളങ്കിതനായ ഒരു ജീവിതപങ്കാളിയുള്ളയാളെ രാഷ്ട്രീയത്തിലിറക്കിയതിനാണ് കോൺഗ്രസ് ആഹ്ലാദിക്കുന്നതെന്നായിരുന്നു സുശീൽ മോദിയുടെ പ്രതികരണം. ഇന്ദിര ഗാന്ധിയുടെ ഛായയാണ് പ്രിയങ്കക്കെന്ന വാദത്തെയും അദ്ദേഹം പരിഹസിച്ചു. ‘ഒരാളുടെ ഛായ ഉള്ളതുകൊണ്ട് അവരുെട കഴിവുകൾ ലഭിക്കണമെങ്കിൽ നമുക്ക് ഒരുപാട് വിരാട് കോഹ്ലിമാരും അമിതാഭ് ബച്ചൻമാരും ഉണ്ട്. ഡ്യൂപ്ലിക്കേറ്റുകൾ രാഷ്ട്രീയത്തിൽ വിലപ്പോവില്ല. പക്ഷേ, കാര്യത്തിൽ വലിയ അന്തരമുണ്ട് -സുശീൽ മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.