സോൻഭദ്ര കൂട്ടക്കൊല: പ്രിയങ്ക ഗാന്ധി ഇന്ന് ഇരകളുടെ കുടുംബാംഗങ്ങളെ കാണും

ലഖ്നോ: സോൻഭദ്ര കൂട്ടക്കൊലയിൽ ഇരകളാക്കപ്പെട്ടവരുടെ കുടുംബത്തെ ഇന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധ ി വദ്ര കാണും. മുമ്പ് സോൻഭദ്രയിലെത്തിയ പ്രിയങ്കയെ ഇരകളുടെ കുടുംബത്തെ കാണാൻ അനുവദിക്കാതെ യു.പി സർക്കാർ കസ്റ്റഡി യിലെടുത്ത് തിരിച്ചയച്ചിരുന്നു. താൻ സോൻഭദ്രയിൽ വീണ്ടും എത്തുമെന്ന് അന്ന് പ്രിയങ്ക പറഞ്ഞിരുന്നു.

ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ജൂലൈ 17ന് ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ 10 കർഷകരാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തലവനും കൂട്ടാളികളുമാണ് വെടിവെപ്പ് നടത്തിയത്. 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കൂട്ടക്കൊലയിൽ യു.പി സർക്കാർ ആദ്യം നടപടിയൊന്നും കൈക്കൊണ്ടിരുന്നില്ല. പ്രിയങ്ക എത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സോൻഭദ്ര സന്ദർശിക്കാനും ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കാനും തയാറായത്.

ഇരകളുടെ കുടുംബത്തിന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ച സഹായധനം കോൺഗ്രസ് കൈമാറിയിരുന്നു.

അതേസമയം, സോൻഭദ്ര കൂട്ടക്കൊലക്ക് കാരണം കോൺഗ്രസാണെന്ന് ബി.ജെ.പി വീണ്ടും ആരോപിച്ചു. തർക്കമുണ്ടായ ഭൂമി മുമ്പ് വ്യക്തികൾക്ക് വിറ്റത് കോൺഗ്രസാണെന്നാണ് ആരോപിക്കുന്നത്. 'രാഷ്ട്രീയ വിനോദസഞ്ചാരം' പ്രിയങ്ക ഗാന്ധി നിർത്തണമെന്നും ബി.ജെ.പി വക്താവ് രാകേഷ് ത്രിപാദി പറഞ്ഞു.

Tags:    
News Summary - Priyanka Gandhi to meet families of those killed in Sonbhadra massacre today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.