ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സർക്കാർ വ്യാഴാഴ്ച വീണ്ടും അധികാരമേൽക്കും. വൈകീട്ട് ഏഴിന് രാഷ്ട്രപതി ഭവനിൽ നടക ്കുന്ന ചടങ്ങിൽ രണ്ടാമൂഴം പ്രധാനമന്ത്രിയാവുന്ന മോദിക്കും മന്ത്രിമാർക്കും രാഷ്ട്ര പതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.
കഴിഞ്ഞ മന്ത്രിസഭയിൽ നിർണ ായക പങ്കുവഹിച്ച ധനമന്ത്രി അരുൺ ജെയ്റ്റ്ലി പുതിയ മന്ത്രിസഭയിൽ ഉണ്ടാവില്ല. ആരോഗ ്യപരമായ കാരണങ്ങളാൽ സ്വയം പിന്മാറ്റം പ്രഖ്യാപിച്ച് അദ്ദേഹം മോദിക്ക് തുറന്ന കത്തെഴുതി. ധനകാര്യത്തിനുപുറമെ ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം എന്നീ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നവരിലും ചില മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും ദീർഘചർച്ചയിലൂടെ തീരുമാനിച്ച മന്ത്രിമാരുടെ പേരുകൾ ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
അമിത് ഷാ മന്ത്രിസഭയിലെത്താൻ സാധ്യത കുറഞ്ഞു. പീയൂഷ് ഗോയൽ ധനമന്ത്രിയായേക്കും. ബി.ജെ.പി ഉന്നംവെക്കുന്ന പശ്ചിമ ബംഗാൾ, തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ മന്ത്രിമാർ ഉണ്ടാവും. സഖ്യകക്ഷി നേതാവ് രാംവിലാസ് പാസ്വാൻ വീണ്ടും മന്ത്രിയാവും. ഡൽഹിയിലുള്ള ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്കുമാർ ഒാരോ കാബിനറ്റ്, സഹമന്ത്രി സ്ഥാനങ്ങൾ മോദിയെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ മുഖ്യമന്ത്രിമാർക്കും ഒൗപചാരിക ക്ഷണമുണ്ടെങ്കിലും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ചടങ്ങിൽനിന്ന് വിട്ടുനിൽക്കും. രാജ്യത്തിെൻറ പ്രധാനമന്ത്രി സ്ഥാനമേൽക്കുന്ന ചടങ്ങാണെന്നിരിക്കേ, പെങ്കടുക്കുമെന്ന് മമത കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
ബംഗാളിലെ രാഷ്ട്രീയ ഏറ്റുമുട്ടലുകളിൽ 54 ബി.ജെ.പിക്കാർ കൊല്ലപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി, അവരുടെ കുടുംബാംഗങ്ങളെ സത്യപ്രതിജ്ഞയിൽ പെങ്കടുപ്പിക്കാൻ ബി.ജെ.പി അസാധാരണ തീരുമാനമെടുത്തതാണ് മമത തീരുമാനം മാറ്റാൻ കാരണമായത്.
കേരള മുഖ്യമന്ത്രി പിണറായി വിജയനും പെങ്കടുക്കില്ല. കോൺഗ്രസിനെ പ്രതിനിധാനംചെയ്ത് അധ്യക്ഷൻ രാഹുൽ ഗാന്ധിയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും സംബന്ധിക്കും. അരവിന്ദ് കെജ്രിവാൾ (ഡൽഹി), എച്ച്.ഡി. കുമാരസ്വാമി (കർണാടക), ജഗൻമോഹൻ റെഡ്ഡി (ആന്ധ്രപ്രദേശ്), ചന്ദ്രശേഖരറാവു (തെലങ്കാന) തുടങ്ങിയ മുഖ്യമന്ത്രിമാരും എത്തുന്നുണ്ട്.
പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻഖാൻ പെങ്കടുക്കില്ല. മറ്റ് അയൽപക്ക രാജ്യങ്ങളായ ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, മൊറീഷ്യസ് എന്നിവിടങ്ങളിൽനിന്നുള്ള നേതാക്കൾ എത്തുന്നുണ്ട്. എണ്ണായിരത്തോളം പേർക്കാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം. രാഷ്ട്രപതി ഭവനിലെ ഏറ്റവും വലിയ പരിപാടിയായിരിക്കും മോദിയുടെ രണ്ടാം സത്യപ്രതിജ്ഞ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.