പ്രധാനമന്ത്രിയുടെ യൂ ട്യൂബ് ചാനൽ വരിക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂ ട്യൂബ് ചാനൽ വരിക്കാരുടെ എണ്ണം കോടി കവിഞ്ഞു. വിവിധ പ്ലാറ്റ്ഫോമുകളിൽ ഏറെ പേർ പിന്തുടരുന്ന മോദിക്ക് സമൂഹ മാധ്യമങ്ങളിൽ നിർണായക സാന്നിധ്യമുണ്ട്. ദേശീയ നേതാക്കളിൽ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് യൂ ട്യൂബിലുള്ളത് 5.25 ലക്ഷം അനുയായികൾ ആണ്.
സമൂഹ മാധ്യമങ്ങളിൽ ഏറെ ജനപ്രിയനായ ശശി തരൂരിനെ പിന്തുടരുന്നവർ 4.39 ലക്ഷം മാത്രം.
യു.എസ് പ്രസിഡന്റ് ജോ ബൈഡനെ യൂട്യൂബിൽ പിന്തുടരുന്നത് ഏഴു ലക്ഷത്തിലധികം പേരാണ്. ബ്രസീൽ പ്രസിഡന്റ് ജെയർ ബോൽസോനാരോക്ക് 36 ലക്ഷവും മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന് 30.7 ലക്ഷവും വൈറ്റ് ഹൗസിന് 19 ലക്ഷവും അനുയായികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.