സൈനികർക്ക്​ അഭിവാദ്യമർപ്പിക്കാൻ രാഷ്​ട്രപതി സിയാച്ചിനിൽ

ശ്രീനഗർ: കൊടുംതണുപ്പിൽ രാജ്യസുരക്ഷക്കായി കഠിനാധ്വാനം ചെയ്യുന്ന സൈനികർക്ക്​ അഭിവാദ്യം അർപ്പിക്കാനും നന്ദി പ്രകാശിപ്പിക്കാനും രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ സിയാച്ചിനിൽ. 34 വർഷമായുള്ള സിയാച്ചിനിലെ ധീരസൈനിക സേവനം ഇന്ത്യൻ ജനതക്ക്​ തങ്ങളുടെ സുരക്ഷയെക്കുറിച്ച്​ ആത്​മവിശ്വാസം നൽകുന്നതായി രാഷ്​ട്രപതി ജവാന്മാ​േരാട്​ പറഞ്ഞു. മുഴുവൻ പൗരന്മാരുടെയും പൂർണ പിന്തുണ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും എപ്പോഴുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

‘‘സുപ്രീം കമാൻഡറെന്ന നിലയിലും രാഷ്​​ട്രപതിയെന്ന നിലയിലും രാജ്യത്തി​​​െൻറ നന്ദിയും കടപ്പാടും പ്രകാശിപ്പിക്കുകയാണ്​. ലോകത്തെ ഏറ്റവും ഉയരമേറിയ യുദ്ധഭൂമിയിലെ ഇത്രയും മോശമായ അന്തരീക്ഷത്തിൽ ജീവിക്കുകയെന്നത്​ അതീവ ശ്രമകരമാണ്​. നിങ്ങളുടെ സന്നദ്ധതയെയും അർപ്പണ മനോഭാവത്തെയും എത്ര പ്രശംസിച്ചാലും മതിയാവില്ല’’ -സൈനികരോട്​ രാഷ്​ട്രപതി പറഞ്ഞു.

ഡൽഹിയിൽ വരു​േമ്പാൾ രാഷ്​ട്രപതി ഭവൻ സന്ദർശിക്കാൻ അദ്ദേഹം സൈനികരെ ക്ഷണിച്ചു. ഇതുവരെ സിയാച്ചിനിൽ രക്​തസാക്ഷികളായ 11,000 സൈനികർക്ക്​ അദ്ദേഹം ആദരാഞ്​ജലി അർപ്പിച്ചു. കുമാർ പോസ്​റ്റും രാഷ്​​ട്രപതി സന്ദർശിച്ചു. സൈനിക മേധാവികളായ ജനറൽ ബിപിൻ റാവത്ത്​​​, ​െലഫ്​റ്റനൻറ്​ ജനറൽ ഡി. അമ്പു എന്നിവർ രാഷ്​ട്രപതിയെ അനുഗമിച്ചു. സിയാച്ചിൻ സന്ദർശിക്കുന്ന രണ്ടാമത്തെ രാഷ്​ട്രപതിയാണ്​ രാംനാഥ്​ കോവിന്ദ്​. 2004 ഏപ്രിലിൽ മുൻ രാഷ്​ട്രപതി എ.പി.ജെ. അബ്​ദുൽകലാം സിയാച്ചിൻ സന്ദർശിച്ചിരുന്നു. 

Tags:    
News Summary - President Ram Nath Kovind in Siachen Base Camp -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.