രാഷ്ട്രപതി മുർമു രണ്ട് ദിവസം കർണാടകയിൽ

ന്യൂഡൽഹി: രാ‍ഷ്ട്രപതി ദ്രൗപതി മുർമു സെപ്തംബർ 26 മുതൽ രണ്ട് ദിവസേക്ക് കർണാടക സന്ദർശിക്കും. രാഷ്ട്രപതിയായി അധികാരമേറ്റ ശേഷം സന്ദർശിക്കുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും ഇത്. സെപ്തംബർ 26ന് മൈസൂരിൽ എത്തുന്ന രാഷ്ട്രപതി ദസ്റ ആഘോഷം ഉദ്ഘാടനം ചെയ്ത് അന്ന് തന്നെ ഹുബ്ലിയിൽ സംഘടിപ്പിക്കുന്ന അനുമോദന ചടങ്ങിൽ പങ്കെടുക്കും.

തുടർന്ന് ചൊവ്വാഴ്ച ബംഗളൂരുവിൽ എത്തി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് കമ്പനി ഉദ്ഘാടനം ചെയ്ത് അതേ ദിവസം തന്നെ സെന്‍റ് ജോസഫ് സർവകലാശാലയുടെ ഉദ്ഘാടന നിർവഹിക്കും. പിന്നീട് കർണാടക സർക്കാറിന്‍റെ സ്വീകരണത്തിൽ പങ്കെടുക്കുകയും ചെയ്യും

Tags:    
News Summary - President Murmu to visit Karnataka for two days,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.