ഗർഭിണിയായ യുവതിയെ എട്ട്​ പേർ ചേർന്ന്​ പീഡിപ്പിച്ചു

മുംബൈ: ഗർഭിണിയായ യുവതി​യെ എട്ട്​ പേർ ചേർന്ന്​ പീഡിപ്പിച്ചതായി പരാതി. മഹാരാഷ്​ട്രയിലെ സംഗ്​ലിയിലാണ്​ എട്ട്​ ​മാസം ഗർഭിണിയായ 20കാരി പീഡനത്തിന്​ ഇരയായത്​. ഹോട്ടൽ ബിസിനസ്​ നടത്തുന്ന ഭർത്താവിനൊപ്പം ടാസ്​ഗണിലെ തുരച്ചി ഫാട്ടയിലെത്തിയപ്പോഴാണ്​ യുവതി പീഡനത്തിന്​ ഇരയായത്​.

ഹോട്ടലിലേക്ക്​ ജീവനക്കാരെ തേടിയിറങ്ങിയതായിരുന്നു യുവതിയും ഭർത്താവ​ും.  പ്രതികളിലൊരാളായ മുകുന്ദ മാനേ ജീവനക്കാരെ നൽകാമെന്ന്​ അറിയിക്കുകയായിരുന്നു. ഇതിനായി 20,000 രൂപയും വാങ്ങി. തുടർന്ന്​ ഇവരെ വിജനമായ സ്ഥലത്തെത്തിച്ച്​ ഭർത്താവിനെ പരിക്കേൽപ്പിച്ചതിന്​ ശേഷം സുഹൃത്തുക്കൾക്കൊപ്പം യുവതി​യെ പീഡിപ്പിക്കുകയായിരുന്നു.

പൊലീസിൽ അറിയിച്ചിട്ട്​ കാര്യമില്ലെന്നും പീഡനം നടന്ന സ്ഥലത്തേക്ക്​ ആർക്കും എത്തിപ്പെടാനാവില്ലെന്ന് പ്രതികൾ പറഞ്ഞതായി യുവതിയും ഭർത്താവും ആരോപിച്ചു. സംഭവം നടന്ന്​ 48 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ ആരെയും അറസ്​റ്റ്​ ചെയ്യാൻ പൊലീസിന്​ സാധിച്ചിട്ടില്ല. മഹാരാഷ്​ട്ര വനിത കമീഷനും സംഭവത്തിൽ ഇടപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - Pregnant Woman Allegedly Gang-Raped By 8 Men In Maharashtra-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.