ജെ.ഡി.യുവിനെ കോൺഗ്രസിൽ ലയിപ്പിക്കാൻ പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടുവെന്ന് നിതീഷ് കുമാർ

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുന്നു. ജെ.ഡി.യുവിനെ കോൺഗ്രസിൽ ലയിപ്പിക്കാൻ പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടുവെന്നാണ് നിതീഷ് കുമാറിന്റെ പുതിയ ആരോപണം.

അഞ്ച് വർഷങ്ങൾക്ക് മുമ്പ് ജെ.ഡി.യുവിനെ കോൺഗ്രസിനെ ലയിപ്പിക്കാൻ പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടു. ഇപ്പോൾ ബി.ജെ.പിക്ക് കൂടെയാണ് പ്രശാന്ത് കിഷോർ. അവർക്കനുസരിച്ചാണ് പ്രശാന്ത് കിഷോറിന്റെ പ്രവർത്തനമെന്നും നിതീഷ് ആരോപിച്ചു. ആയാൾ എന്ത് വേണമെങ്കിലും പറ​ഞ്ഞോട്ടെയെന്നും നിതീഷ് കുമാർ പറഞ്ഞു.

അയാൾ ഇപ്പോൾ ബി.ജെ.പിയിലെത്തി. അവർക്കനുസരിച്ചാണ് സംസാരം. ഞാൻ ഇതിന് മറുപടി നൽകില്ല. അയാൾക്ക് ബി.ജെ.പിയിൽ സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സ്ഥാനം രാജിവെച്ച് വീണ്ടും ജെ.ഡി.യുവിൽ ചേരാൻ നിതീഷ് കുമാർ തന്നോട് ആവശ്യപ്പെട്ടുവെന്ന് പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു.  

Tags:    
News Summary - Prashant Kishor wanted merger of JD(U) and Congress, says Bihar CM Nitish Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.