അമിത് ഷായുടെ പ്രസ്താവനക്കെതിരെ പ്രശാന്ത് കിഷോർ

ന്യൂഡൽഹി: വോട്ടിങ് മെഷീനിലെ ബട്ടൺ രോഷത്തോടെ അമർത്തണമെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെ ജെ.ഡി.യു നേതാവും തെര ഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ. ഡൽഹിയിലെ ഇ.വി.എമ്മിന്‍റെ ബട്ടൺ സ്നേഹത്തോടെ അമർത്തിയാൽ മതിയെന്നാണ് പ്രശാന്ത് കിഷോർ ട്വിറ്ററിൽ പറഞ്ഞത്.

ഫെബ്രുവരി 8 ന് ഡൽഹിയിലെ ഇ.വി.എമ്മിന്‍റെ ബട്ടൺ സ്നേഹത്തോടെ അമർത്തിയാൽ മതി. ചെറിയ കറന്‍റായിരിക്കും, പക്ഷേ പരസ്പര സാഹോദര്യവും ഐക്യവും അപകടത്തിലാവില്ല -പ്രശാന്ത് ട്വിറ്ററിൽ കുറിച്ചു.

ഡൽഹിയിൽ ഷഹീൻ ബാഗ് ഉണ്ടാവരുതെന്നും അതിനായി തെരഞ്ഞെടുപ്പിൽ താമരക്ക് വോട്ട് ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ദേശീയ ശ്രദ്ധനേടിയ സാഹചര്യത്തിലായിരുന്നു അമിത് ഷായുടെ പ്രസ്താവന.

ബിഹാറിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.യുവിന്‍റെ വൈസ് പ്രസിഡന്‍റായ കിഷോർ പൗരത്വ നിയമത്തെ ശക്തമായ എതിർക്കുന്നയാളാണ്. പൗരത്വ നിയമം നടപ്പാക്കാതിരിക്കാനുള്ള മാർഗ നിർദേശങ്ങൾ ഉൾപ്പെടെ പ്രശാന്ത് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ ആം ആദ്മി പാർട്ടിക്കായി പദ്ധതി തയാറാക്കിയത് പ്രശാന്ത് കിഷോറിന്‍റെ ഐ-പാക് (പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി) ആണ്. 2014ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി പദ്ധതികൾ തയാറാക്കിയതും പ്രശാന്ത് കിഷോറിന്‍റെ ഐ-പാക് ആയിരുന്നു.

Tags:    
News Summary - Prashant Kishor against Amit Shah-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.