2014ൽ ഒരു സീറ്റ് പോലും പിടിക്കാൻ കഴിയാതിരുന്ന മുർശിദാബാദ് മേഖലയിൽ ഏത് വിധേനയും ഒരു സീറ്റ് നേടാൻ സർവസന്നാഹങ്ങളുമുപയോഗിച്ച് മമത ബാനർജി ഇറങ്ങിയത് ജംഗിപൂ രിൽ തെൻറ ഹാട്രിക് സ്വപ്നത്തിന് വിഘാതമാകുമോ എന്ന നെഞ്ചിടിപ്പിലാണ് മുൻ രാഷ്ട്ര പതി പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി. കാൽ നൂറ്റാണ്ട് സി.പി.എം കോട്ടയായിരുന ്ന ജംഗിപൂർ 2004ലാണ് പ്രണബ് മുഖർജിയിലൂടെ കോൺഗ്രസ് പിടിച്ചെടുത്തത്.
ബീർഭും ജില്ല യിലെ നൽഹട്ടി നിയമസഭാ മണ്ഡലത്തിൽ എം.എൽ.എ ആയാണ് പ്രണബിെൻറ മകൻ അഭിജിതിെൻറ പാർ ലമെൻററി രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പ്. പ്രണബ് മുഖർജി രാഷ്ട്രപതിയായത ിനെ തുടർന്ന് നടന്ന ഉപെതരഞ്ഞെടുപ്പിൽ 2012ൽ തൃണമൂൽ ചിത്രത്തിലില്ലാതിരുന്നിട്ടും കേവലം 2536 വോട്ടിനാണ് അഭിജിത് ജയിച്ചത്. 2014ലും അഭിജിതിെൻറ ഭൂരിപക്ഷം മികച്ചതായിരുന്നില്ല. സി.പി.എമ്മിലെ മുസഫർ ഹുസൈനെ 8161 വോട്ടുകൾക്കാണ് അഭിജിത് തോൽപിച്ചത്.
തൃണമൂൽ തൂത്തുവാരിയ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജംഗിപൂർ ലോക്സഭയിലുൾപ്പെടുന്ന നാല് മണ്ഡലങ്ങളും കോൺഗ്രസിനായിരുന്നു. സി.പി.എമ്മുമായുള്ള ധാരണയുടെ ഫലമായിരുന്നു ഇത്. സി.പി.എമ്മിന് ഇവിടെ ഒരു മണ്ഡലവും തൃണമൂലിന് രണ്ട് മണ്ഡലങ്ങളും കിട്ടി. എന്നാൽ, അന്ന് ജയിച്ച രണ്ട് കോൺഗ്രസ് എം.എൽ.എമാരും കൂറുമാറി തൃണമൂലിലെത്തി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പണവും കൈയൂക്കുമുപയോഗിച്ച് ജില്ല പഞ്ചായത്തും എല്ലാ മുനിസിപ്പാലിറ്റികളും തൃണമൂൽ പിടിച്ചടക്കി.
കോൺഗ്രസിൽ അടിയുറച്ചുനിൽക്കുന്ന വോട്ട് മറിക്കാനുള്ള ശ്രമം പഴയ കോൺഗ്രസുകാരിയായ മമത നടത്തുന്നുണ്ട്. കോൺഗ്രസിലെ ഒരു വിഭാഗം സി.പി.എമ്മുമായി ഒത്തുകളിച്ച് പാർട്ടിയെ നശിപ്പിച്ചതുകൊണ്ടാണ് താൻ തൃണമൂൽ ഉണ്ടാക്കിയതെന്ന് കോൺഗ്രസുകാരോട് ജംഗിപൂരിലെ യോഗങ്ങളിൽ മമത വിശദീകരിക്കുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ അഴിച്ചുവിട്ട വ്യാപക അക്രമങ്ങളുടെ ഇരകളായ ജംഗിപൂരിലെ കോൺഗ്രസുകാർ മമതയുടെ വാക്കുകളിലെത്രത്തോളം വീഴുമെന്നാണ് അറിയേണ്ടത്. അഖിലേന്ത്യാ പ്രസിഡൻറ് എസ്.ക്യൂ.ആർ ഇല്യാസിനെ സ്ഥാനാർഥിയാക്കി പരീക്ഷണ പോരിനിറങ്ങിയ വെൽഫെയർ പാർട്ടി, ആർ.എസ്.എസും പ്രണബ് മുഖർജിയും തമ്മിലുള്ള ധാരണ പ്രചാരണായുധമാക്കുന്നുണ്ട്. പ്രണബ് മുഖർജി ആർ.എസ്.എസ് വിശിഷ്ടാതിഥിയായി നാഗ്പൂരിൽ പോയത് ജംഗിപൂരിൽ സജീവ ചർച്ചയാക്കുന്നതിൽ തൃണമൂലിനൊപ്പം വെൽഫെയർ പാർട്ടിയും പ്രധാന പങ്കുവഹിച്ചു.
തൃണമൂലിന് കൈയൂക്കിൻെറ ബലം
കോടീശ്വരനായ ബീഡിക്കമ്പനി മുതലാളിയെ സ്ഥാനാർഥിയാക്കിയ തൃണമൂലിന് അദ്ദേഹെത്തക്കൊണ്ട് പണമെറിയിക്കാനും സംസ്ഥാന ഭരണത്തിെൻറ ബലത്തിൽ കൈയൂക്ക് കാണിക്കാനും കഴിയുന്നുണ്ട്. ഏഴ് ലക്ഷത്തോളം ബീഡിത്തൊഴിലാളികളാണ് പ്രധാന വോട്ടുബാങ്ക്. മണ്ഡലത്തിലെ ബീഡിക്കമ്പനി മുതലാളിമാർ അടക്കമുള്ള വൻ വ്യവസായികളുമായി പ്രണബ് മുഖർജിക്കുള്ള ബന്ധംകൊണ്ട് കോൺഗ്രസിനു നേരെ ബലംപ്രയോഗിക്കാൻ തൃണമൂലിന് കഴിയുന്നില്ല. അതേസമയം, സി.പി.എമ്മിെൻറയും വെൽഫെയർ പാർട്ടി സ്ഥാനാർഥികളുടെയും പ്രചാരണ പരിപാടികൾ തടയുകയും ചുവരെഴുത്തുകൾ മായ്ക്കുകയും ചെയ്യുന്നത് പതിവാണ്. രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് കടക്കുകയും തങ്ങളുടെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്തേപ്പാഴാണ് തൃണമൂൽ തങ്ങൾക്ക് നേരെയും തിരിഞ്ഞതെന്ന് എസ്.ക്യൂ.ആർ ഇല്യാസ് ‘മാധ്യമ’ത്തോടു പറഞ്ഞു.
കോൺഗ്രസിനുള്ള മേൽെക്കെ മറികടക്കാൻ തൃണമൂൽ കോൺഗ്രസ് ജീവന്മരണ പോരാട്ടത്തിലേർപ്പെട്ടതോടെ സി.പി.എം സ്ഥാനാർഥി സുൽഫിക്കർ അലിയും പ്രചാരണം കൊഴുപ്പിച്ചിട്ടുണ്ട്. എങ്കിലും മണ്ഡലം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസമില്ല. വെൽഫെയർ പാർട്ടിയുടെയും ബി.ജെ.പിയുടെയും സ്ഥാനാർഥികൾ പരമാവധി വോട്ടു സമാഹരിച്ച് സ്വന്തം ശക്തി തെളിയിക്കാനുള്ള യത്നത്തിലാണ്.
ബംഗാളിൽ ഹിന്ദുവോട്ടുകൾക്കായി വർഗീയ ധ്രുവീകരണം നടത്തുന്ന ബി.ജെ.പി ഇത്തവണ നിർത്തിയ ഏക മുസ്ലിം സ്ഥാനാർഥിയാണ് മഹ്ഫൂസ ഖാതൂൻ. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ നടത്തിയ അക്രമം പ്രചാരണായുധമാക്കി ഇരകളായ മുസ്ലിംകളുടെ വോട്ട് ബി.ജെ.പിയിലേക്ക് കൊണ്ടുവരാനാണ് മുൻ സി.പി.എം എം.എൽ.എ മഹ്ഫൂസയുടെ ശ്രമം.
അതേസമയം, ഇതിന് അവരുടെ മുസ്ലിം സ്വത്വം തടസ്സമാവുന്നു. ബി.ജെ.പി മുസ്ലിം സ്ഥാനാർഥിയെ നിർത്തിയതുതന്നെ പ്രണബുമായും മകനുമായുമുള്ള ധാരണയുടെ ഫലമാണെന്നാണ് തൃണമൂൽ ആരോപണം. നഗരങ്ങളിലെ ബി.ജെ.പി അനുഭാവികളായ ഹിന്ദു വോട്ടർമാർ തങ്ങളുടെ വോട്ട് അഭിജിതിനാണെന്ന് പറയുന്നുമുണ്ട്. എന്നാൽ, വർഗീയമായി ധ്രുവീകരിക്കപ്പെട്ട മണ്ഡലത്തിലെ പട്ടികജാതി കോളനിയിൽ ചെന്നപ്പോൾ തങ്ങളുടെ വോട്ട് താമരക്കാണ് എന്നാണ് ഗ്രാമവാസികൾ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.