ബംഗളൂരു: തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയ ബി.ജെ.പിയുടെ മൈസൂരു-കുടക് എം.പി പ്രതാപ് സിംഹക്കെതിരെ നടൻ പ്രകാശ് രാജ് മാനനഷ്ടക്കേസ് നൽകി. ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മൈസൂരു ഫോർത്ത് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ തെൻറ അഭിഭാഷകനായ എം. മഹാദേവസ്വാമിക്കൊപ്പം എത്തിയാണ് കേസ് ഫയൽ ചെയ്തത്. െഎ.പി.സി 499, 500, 503 വകുപ്പുകൾ പ്രകാരമാണ് കേസ്. ഹരജി ഫയലിൽ സ്വീകരിച്ച കോടതി മാർച്ച് മൂന്നിന് വാദംകേൾക്കും.
തനിക്കെതിരെ വ്യക്തിപരവും അപകീർത്തികരവുമായ പരാമർശങ്ങളാണ് എം.പി നടത്തിയതെന്നും ഇത് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതായും പ്രകാശ് രാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.