ബി.ജെ.പി സർക്കാറിന് ജനങ്ങളുടെ ജീവനല്ല പ്രധാനം, തെരഞ്ഞെടുപ്പ് വിജയം; വിമർശനവുമായി പ്രകാശ് രാജ്

ചെന്നൈ: ഒാക്സിജൻ ക്ഷാമത്തിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. ബി.ജെ.പി സർക്കാറിന് ജനങ്ങളുടെ ജീവനല്ല പ്രധാനമെന്നും മറിച്ച് തെരഞ്ഞെടുപ്പ് വിജയമാണെന്നുമാണ് പ്രകാശ് രാജ് കുറ്റപ്പെടുത്തിയത്. യാതൊരു പ്രതീക്ഷയും നൽകാത്ത ഈ സർക്കാർ നാണക്കേട് മാത്രമാണ് -പ്രകാശ് രാജ് കൂട്ടിച്ചേർത്തു.

ഒാക്സിജൻ ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാത്ത കേന്ദ്രസർക്കാറിനെ ഡൽഹി ഹൈകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ച സാഹചര്യത്തിലാണ് പ്രകാശ് രാജിന്‍റെ പ്രതികരണം. പ്രശ്നങ്ങളെ നേരിടുന്ന കേന്ദ്ര സർക്കാറിന്‍റെ രീതി കണ്ട് ഞെട്ടലിലാണെന്നും ഹൈകോടതി അഭിപ്രായപ്പെട്ടിരുന്നു.

കോവിഡ് വ്യാപനത്തിനിടയിലും ഇന്ത്യ 9000 മെട്രിക് ടൺ ഒാക്സിജൻ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തെന്നാണ് റിപ്പോർട്ട്. 2020 ഏപ്രിലിനും 2021 ജനുവരിക്കും ഇടയിലാണ് ഒാക്സിജൻ കയറ്റുമതി ചെയ്തത്. 2020 സാമ്പത്തിക വർഷത്തിൽ 4500 മെട്രിക് ടൺ ഒാക്സിജൻ മാത്രമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

Tags:    
News Summary - prakash raj criticise Modi Govt in Oxygen Shortage issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.