തമിഴകത്ത് അധികാരം ശശികലയിലേക്ക് കേന്ദ്രീകരിക്കുന്നതായി സൂചനകള്‍

ചെന്നൈ: തമിഴ്നാട്ടില്‍ അന്തരിച്ച മുഖ്യമന്ത്രി ഡോ. ജെ. ജയലളിതയുടെ തോഴിയായിരുന്ന ശശികല നടരാജനിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതായി സൂചനകള്‍. ജയ ലളിതയുടെ വിയോഗ ദു$ഖം തളംകെട്ടി നില്‍ക്കുമ്പോള്‍തന്നെ  മുഖ്യമന്ത്രിയും മറ്റ് മുതിര്‍ന്ന മന്ത്രിസഭാംഗങ്ങളും ശശികലയെ കണ്ടത് അധികാരം അവരിലേക്ക് എത്തുന്നതിന്‍െറ മുന്നൊരുക്കമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.  ജയലളിതയുടെ സ്വന്തം വീടായ പോയസ്ഗാര്‍ഡനിലെ വേദനിലയത്തിലാണ് ശശികലയും കുടുംബവും കഴിയുന്നത്.

താല്‍ക്കാലിക മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന എടപ്പാടി പളനിസ്വാമിയും പന്നീര്‍സെല്‍വത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍, കൂടിക്കാഴ്ചകള്‍ സംബന്ധിച്ച് ഒൗദ്യോഗികമായി പ്രതികരിക്കാന്‍ ആരും തയാറായിട്ടില്ല. തേവര്‍ ജാതിയില്‍പെട്ട പന്നീര്‍സെല്‍വത്തിന്‍െറ പിന്തുണ ശശികലക്കാണ്. സിനിമാ രംഗത്തുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും 135ല്‍ നൂറോളം പാര്‍ട്ടി എം.എല്‍.എമാരും ശശികലക്ക് പിന്നില്‍ നില്‍ക്കുമെന്നാണ് കരുതുന്നത്.

ജാതി സ്വാധീനങ്ങള്‍ കടന്നുവരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ മറ്റൊരു പ്രബല സമുദായമായ ഗൗണ്ടറുടെ പിന്തുണ എടപ്പാടി പളനി സ്വാമിക്കാണ്. തേവര്‍, ഗൗണ്ടര്‍ ബെല്‍റ്റിലാണ് അണ്ണാ ഡി.എം.കെക്ക് ശക്തമായ വേരോട്ടമുള്ളത്. ഈ മാസം തന്നെ നടക്കേണ്ട പാര്‍ട്ടി ജനറല്‍ ബോഡി യോഗത്തില്‍ ശശികലയെ പിന്‍ഗാമിയായി പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍, കൊങ്കു സമുദായത്തില്‍ സ്വാധീനമുള്ള സെങ്കോട്ടയ്യന്‍ ഉള്‍പ്പെടെ തല മുതിര്‍ന്ന നേതാക്കള്‍ക്ക് ശശികലയുടെ നേതൃത്വത്തെ അംഗീകരിക്കുന്നതില്‍ വിമുഖതയുണ്ട്.  അതേസമയം, ദേശീയ പാര്‍ട്ടികളുടെ നേതാക്കള്‍ അണ്ണാ ഡി.എം.കെ നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ട്.

മുഖ്യമന്ത്രി പന്നീര്‍സെല്‍വം, ലോക്സഭാ സഹ അധ്യക്ഷന്‍ എ ം. തമ്പിദുരൈ, ശശികല എന്നിവരുമായി ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് നല്ല ബന്ധമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പന്നീര്‍സെല്‍വത്തെ മുഖ്യമന്ത്രിയാക്കി താല്‍ക്കാലിക പരിഹാരത്തിന്‍െറ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ആന്ധ്ര സ്വദേശിയും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡുവാണ്. അണ്ണാ ഡി.എം.കെയെ എന്‍.ഡി.എയില്‍ എത്തിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.  
അതേസമയം, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ശശികലയെ ഫോണില്‍ വിളിച്ചതായി വാര്‍ത്തകളുണ്ട്. ജയലളിതയുടെ വിയോഗത്തിലെ ദു$ഖം പങ്കുവെച്ചതിനൊപ്പം രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ചചെയ്തത്രെ.

Tags:    
News Summary - power to sasikala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.