കശ്​മീരിൽ പോസ്​റ്റ്​പെയ്​ഡ്​ മൊബൈൽ സേവനം ശനിയാഴ്​ച പുനഃരാരംഭിച്ചേക്കും

ശ്രീനഗർ: കശ്​മീരിൽ പോസ്​റ്റ്​പെയ്​ഡ്​ മൊബൈൽ സേവനം ശനിയാഴ്​ച മുതൽ പുനഃരാരംഭിച്ചേക്കും. 68 ദിവസമായി കശ്​മീരിൽ തടസപ്പെട്ട മൊബൈൽ സേവനങ്ങളാണ്​ ഭാഗികമായി പുനഃരാരംഭിക്കുന്നത്​. കശ്​മീരിന്​ പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കൾ 370 എടുത്ത്​ കളഞ്ഞതിന്​ പിന്നാലെയാണ്​ മൊബൈൽ സേവനം റദ്ദാക്കിയത്​. അതേസമയം കശ്​മീരിലെ ഇൻറർനെറ്റ്​ സേവനം ഇപ്പോൾ പുനഃരാരംഭിക്കില്ലെന്നാണ്​ റിപ്പോർട്ടുകൾ.

കശ്​മീർ താഴ്​വരയിൽ ഏകദേശം 66 ലക്ഷം മൊബൈൽ ഉപയോക്​താക്കളാണ്​ ഉള്ളത്​. ഇതിൽ 40 ലക്ഷവും പോസ്​റ്റ്​പെയ്​ഡ്​ കണക്ഷനുകളാണ്​. വിനോദസഞ്ചാരികൾക്കായി കശ്​മീർ തുറന്ന്​ കൊടുത്തതിന്​ പിന്നാലെയാണ്​ പുതിയ നീക്കം.

കശ്​മീരിൽ മൊബൈൽ സേവനം ഇല്ലാതെ ആരും വിനോദസഞ്ചാരത്തിന്​ എത്തില്ലെന്ന്​ ടൂറിസം രംഗത്ത്​​ പ്രവർത്തിക്കുന്നവർ കേന്ദ്രസർക്കാറിനെ അറിയിച്ചിരുന്നു.

Tags:    
News Summary - Post-paid mobile phones likely to resume in Kashmir from Saturday-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.