ഫിറോസ്പുര്‍: പഞ്ചാബിൽ ബോർഡ് സെക്യൂരിറ്റി ഫോഴ്സ് ജവാന്മാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച വാർഷിക പ്രചോദനാത്മക പരിശീലന ശിൽപശാലയിൽ അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പഞ്ചാബിലെ ഫിറോസ്പുറില്‍ ബി.എസ്.എഫ് 77 ബറ്റാലിയന്‍ ആസ്ഥാനത്ത് നടന്ന പരിശീലന പരിപാടിയിലാണ് അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. സംഭവത്തിൽ ബി.എസ്.എഫ് അന്വേഷണത്തിന് ഉത്തരവിട്ടു.
ശനിയാഴ്ച നടന്ന സൈനിക സമ്മേളനത്തിൽ പുരുഷൻമാരും വനിതകളും പെങ്കടുത്തിരുന്നു. അവിചാരിതമായി സംഭവിച്ചതാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. പരിശീലനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥെൻറ ലാപ്‌ടോപ്പില്‍ അശ്ലീല വിഡിയോ ഉണ്ടായതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ബി.എസ്.എഫ് വൃത്തങ്ങള്‍ അറിയിച്ചു.
ഏതാനും സെക്കൻറുകള്‍ മാത്രമാണ് വിഡിയോ പ്രദര്‍ശിപ്പിച്ചതെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും ബി.എസ്.എഫ് അറിയിച്ചു.
ബി.എസ്.എഫ് അച്ചടക്കമുള്ള സേനയാണെന്നും സൈനികരുടെ അച്ചടക്കം, കാര്യക്ഷമത എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന നടപടികള്‍ ഒരിക്കലും അനുവദിക്കില്ലെന്നും പഞ്ചാബ് ബി.എസ്.എഫ് വക്താവ് ആര്‍.എസ് കത്താരിയ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.