ഉപതെരഞ്ഞെടുപ്പ്​: എട്ട്​ സംസ്​ഥാനങ്ങളിൽ പോളിങ്​ പുരോഗമിക്കുന്നു

ന്യൂഡൽഹി: ശ്രീനഗർ ലോക് സഭ മണ്ഡലത്തിലും എട്ട് സംസ്ഥാനങ്ങളിലായി പത്ത് നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു.

ഡൽഹിയിലെ രജൗരി ഗാർഡൻ, ഝാർഖണ്ഡിലെ ലിറ്റിപാറ, കർണാടകയിലെ നഞ്ചൻഗോഡ്, ഗുണ്ടൽേപട്ട്, രാജസ്ഥാനിലെ ദോൽപൂർ, പശ്ചിമബംഗാളിലെ കാന്തി ദക്ഷിൺ, മദ്ധ്യപ്രദേശിലെ അറ്റർ, ബന്ദവ്ഗണ്ഡ്, ഹിമാചൽ പ്രദേശിലെ ഭോരഞ്ച്, അസമിലെ ദേമയി എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് പോളിങ്ങ് നടക്കുന്നത്.

ആദ്യമണിക്കൂറുകളിൽ പോളിങ്ങ് മന്ദഗതിയിലാണ്. ലോക്സഭാ മണ്ഡലത്തിലെ വോെട്ടണ്ണൽ ഏപ്രിൽ 15നും നിയമസഭാ മണ്ഡലങ്ങളിലേത് ഏപ്രിൽ 13നും നടക്കും.

Tags:    
News Summary - by polls starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.