തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിയുതിർത്തു; പൊലീസുകാരൻ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ടു. ചുരാചന്ദ്പൂർ ജില്ലയിലെ തിപൈമുഖിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. സർവിസ് റൈഫിളിൽനിന്നും അബദ്ധത്തിൽ വെടിയുതിർത്തതാണ് അപകട കാരണമെന്നാണ് നിഗമനം.

കാക്‌ചിംഗ് ജില്ല നിവാസിയായ നവോറെം ഇബോചൗബയാണ് കൊല്ലപ്പെട്ടത്. ചീഫ് ഇലക്ടറൽ ഓഫിസർ (സി.ഇ.ഒ) രാജേഷ് അഗർവാളാണ് വിവരം പുറത്തുവിട്ടത്.

പൊലീസ് ഉദ്യോഗസ്ഥന്‍റെ മരണത്തിൽ അഗർവാൾ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം ഇംഫാലിലേക്ക് എയർലിഫ്റ്റ് ചെയ്തതായും പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായും ഓഫിസർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Policeman killed in accidental firing at polls in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.