ഗോഹത്യ​ ആരോപിച്ച്​ കലാപം; അഖ്ലാഖിനെ കൊന്നവരെ പിടികൂടിയ പൊലീസ് ഓഫീസർ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ തല്ലിക്കൊന്ന പ്രതികളെ പിടികൂടിയ പൊലീസ് ഓഫീസറെ ഗോഹത്യയുടെ പേരിലുണ്ടായ സംഘര്‍ഷത്തിനിടെ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ കെലപ്പെടുത്തി. വടിയും ആയുധങ്ങളുമായത്തെി അക്രമം അഴിച്ചുവിട്ട സംഘം കല്ളെറിഞ്ഞും വെടിവെച്ചും സുബോധ് കുമാറിന്‍െറ മരണം ഉറപ്പാക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവെയ്പില്‍ വെടിയേറ്റ രണ്ട് അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

ഡല്‍ഹിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ബുലന്ദ്ശഹറിലാണ് സംഭവം. സംഘ് പരിവാര്‍ ആക്രമണത്തിനിരയായ സുബോധ്കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ അക്രമികള്‍ അനുവദിച്ചില്ളെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി ആനന്ദ്കുമാര്‍ പറഞ്ഞു. കല്ളേറില്‍ തലയില്‍ നിന്ന് രക്തം വാര്‍ന്ന് വീണ ഇന്‍സ്പെക്ടറെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആക്രമിച്ച സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. അദ്ദേഹത്തെ കൊണ്ടുപോകാന്‍ കയറ്റിയ വാനിന് നേരെ കല്ളേറ് നടത്തി പോലീസ് ഓഫീസറുടെ മരണം ഉറപ്പാക്കി. പിന്നീട് കുടുതല്‍ പൊലീസ് സേനയത്തെി മറ്റൊരു വാഹനത്തില്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിച്ചു. ഈ സമയത്ത് ആദ്യം സുബോധ്കുമാര്‍ ആക്രമിക്കപ്പെട്ട് കിടന്നിരുന്ന വാഹനം അക്രമികള്‍ തീവെച്ചു.

അതേസമയം വെടിയേറ്റാണ് സുബോധ്കുമാറിന്‍െറ മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നുണ്ട്. 2015 സെപ്റ്റംബര്‍ 28 മുതല്‍ നവമ്പര്‍ ഒമ്പത് വരെ ദാദ്രി സംഭവം അന്വേഷിച്ച സുബോധ് കുമാര്‍ നിരവധി പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കുമാറിനെ മാറ്റിയ ശേഷം മറ്റൊരു ഓഫീസറാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ദാദ്രി അന്വേഷണത്തോടെ സംഘ് പരിവാറിന്‍െറ കണ്ണിലെ കരടായി സുബോധ് കുമാറിനെ കൊലപ്പെടുത്താനായി നടത്തിയ ആക്രമണം ആണിതെന്ന വാര്‍ത്തകള്‍ വന്നതോടെ ഈ നിലക്ക് കൂടി അന്വേഷണം നടത്തുന്നുണ്ടെന്ന് ബുലന്ദ്ശഹര്‍ ജില്ലാ മജിസ്ത്രേട്ട് പറഞ്ഞു.

പശുവിനെ കൊന്നുവെന്ന ആരോപിച്ചാണ് 400ാളം വരുന്ന സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ സിയാനയിലെ ചിംഗ്രാവതി പൊലീസ് ഒൗട്ട്പോസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അക്രമം അഴിച്ചുവിട്ടത്. കാലികളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് നടപടി എടുക്കാമെന്ന് പൊലീസ് ഉറപ്പുനല്‍കിയിരുന്നുവെങ്കിലും അവശിഷ്ടങ്ങള്‍ ട്രാക്ടറില്‍ കൊണ്ട് വന്ന് മാര്‍ഗതടസമുണ്ടാക്കിയാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. സംഘര്‍ഷം ശമിപ്പിക്കാന്‍ സുബോധ്കുമാര്‍ ശ്രമിക്കുന്നതിനിടയില്‍ അക്രമികള്‍ അദ്ദേഹത്തിന് നേരെ തിരിയുകയായിരുന്നു. തുടര്‍ന്ന് അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ടെിവെയ്പ് നടത്തി. പൊലീസ് വെടിയേറ്റ് പരിക്കേറ്റവിലൊരാള്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് ബി.ജെ.പി ബുലന്ദ് ശഹര്‍ ജില്ലാ പ്രസിഡന്‍റ് പറഞ്ഞു.

Tags:    
News Summary - UP police officer killed by villagers-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.