പൊലീസ്​ വെടിവെപ്പിൽ കൊല്ലപ്പെട്ടത്​ ഒരാൾ മാത്രമെന്ന്​ യു.പി ഡി.ജി.പി

ലഖ്​നോ: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ ഉത്തർപ്രദേശിൽ ഒരാൾ മാത്രമാണ്​ പൊലീസ്​ വെടിവെപ്പിൽ കൊല്ലപ്പെട്ടതെന്നും ബാക്കി 19 പേരും സമരക്കാരുടെ കൈയിലുണ്ടായിരുന്ന ആയുധങ്ങളാലാകാം മരിച്ചതെന്നും ഉത്തർപ്രദേശ്​ ഡി.ജി.പി ഓംപ്രകാശ്​ സിങ്​.

‘സി.എ.എ സമരങ്ങൾ സംഘർഷത്തിനിടയാക്കിയ ബിജ്​നോറിൽ മാത്രമാണ്​ ഒരു കോൺസ്​റ്റബിൾ സ്വയംരക്ഷാർഥം ആൾക്കൂട്ടത്തിന്​ നേരെ വെടിവെക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്​തത്​. പ്രക്ഷോഭകാരികൾ പൊലീസിനുനേരെ വെടിവെക്കുകയും ആ പൊലീസുകാരൻെറ വയറ്റിൽ വെടിയേൽക്കുകയും ചെയ്​തിരുന്നു. തുടർന്ന്​ ആത്​മരക്ഷാർഥം ആണ്​ തിരിച്ചുവെടിവെച്ചത്​. അതൊഴികെ ബാക്കി 19പേരും പ്ര​േക്ഷാഭക്കാർ അനധികൃതമായി കൈയിൽ വെച്ചിരുന്ന ആയുധങ്ങൾ മൂലമാകാം’- യു.പിയിൽ പൊലീസ്​ വെടിവെപ്പിൽ എത്രപേർ കൊല്ലപ്പെട്ടുവെന്ന ചോദ്യത്തിന്​ മറുപടിയായി അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള​ിലെ മുറിവുകൾ പരിശോധിച്ചതിൽ നിന്ന്​ അവ പ്രക്ഷോഭകാരികളുടെ കൈവശം വെച്ചിരുന്ന അനധികൃത ആയുധങ്ങളിൽ നിന്ന്​ ഉണ്ടായതാകാമെന്ന നിഗമനത്തിലാണ്​ എത്തിയതെന്നും അദ്ദേഹം വ്യക്​തമാക്കി. യു.പിയിൽ എത്രയിടത്ത്​ പൊലീസ്​ വെടിവെപ്പ്​ ഉണ്ടായെന്ന ചോദ്യത്തിന്​ ബിജ്​നോർ, കാൺപുർ എന്നിവിടങ്ങളിലാണ്​ മജിസ്​ട്രേറ്റിൻെറ അനുമതിയോടെ പൊലീസ്​ ആകാശത്തേക്ക്​ വെടിവെച്ചതെന്നും കണ്ണീർ വാതകം, ലാത്തിച്ചാർജ്​ തുടങ്ങിയ മിനിമം നടപടികളേ സമരക്കാരെ നേരിടാൻ പ്രയോഗിച്ചുള്ളൂയെന്നുമായിരുന്നു മറുപടി.

Tags:    
News Summary - Police firing killed 1, others may be dead due to their own illegal weapons: UP DGP -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.