‘പാറ്റ’കൾക്കെതിരായ പൊലീസ് അതിക്രമം; അഞ്ചംഗ സമിതിയെ പ്രഖ്യാപിച്ച് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ജൂ​ലൈ 20ലെ ​സി.​​ജെ.​പി (കോ​​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി)​യു​ടെ പാ​ർ​ല​മെ​ന്റ് മാ​ർ​ച്ചി​നി​ടെ സ​മ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ പൊ​ലീ​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച അ​ഞ്ചം​ഗ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യെ മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി ആ​ർ. സു​ഭാ​ഷ് റെ​ഡ്ഢി ന​യി​ക്കും. മു​ൻ പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ര​വി​ശ​ങ്ക​ർ ഝാ, ​മു​ൻ ഡ​ൽ​ഹി ഹൈ​കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് ശാ​ലീ​ന്ദ​ർ കൗ​ർ, മു​ൻ സി.​ബി.​ഐ ഡ​യ​റ​ക്ട​ർ ഋ​ഷി കു​മാ​ർ ശു​ക്ല, വി​ര​മി​ച്ച മേ​ഘാ​ല​യ ഡി.​ജി.​പി എ​ൽ.​ആ​ർ. ബി​ഷ്‍ണോ​യ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യു​ണ്ടാ​കും.

ചീ​ഫ് ജ​സ്റ്റി​സ് എ. ​സു​ര്യ​കാ​ന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സമിതിയെ പ്രഖ്യാപിച്ചത്്. ഇ​വ​രു​ടെ ശി​പാ​ർ​ശ​ക​ൾ കോ​ട​തി​ക്ക് വി​ല​മ​തി​ക്കാ​നാ​കാ​ത്ത സ​ഹാ​യ​മാ​യി​രി​ക്കു​മെ​ന്ന് ത​ങ്ങ​ൾ​ക്കു​റ​പ്പു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ൽ തു​ട​ർ​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി​ക​ളു​ടെ മു​ൻ​ഗ​ണ​ന നോ​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി നി​ർ​​ദേ​ശി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ണ്ടാ​യ ഗു​രു​ത​ര പ​രി​ക്കി​ന് നി​മി​ത്ത​മാ​യ പൊ​ലീ​സ് ന​ട​പ​ടി, അ​തി​നു​ള്ള ഉ​ത്ത​ര​വ് വ​ന്ന വ​ഴി, ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ, നി​യ​മ, ച​ട്ട, ന​ട​പ​ടി​ക്ര​മ ലം​ഘ​നം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം എ​ന്നി​വ സ​മി​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ അ​​ന്വേ​ഷ​ണ പു​രോ​ഗ​തി കോ​ട​തി​യെ അ​റി​യി​ക്കാ​ൻ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​ക​ണ​മെ​ന്നും സ​മി​തി​യോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക്കും പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കും ഉ​ത്ത​ര​വാ​ദി​യാ​യ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ​യാ​ണ് ഡ​ൽ​ഹി പൊ​ലീ​സും അ​ജ്ഞാ​ത​രും ചേ​ർ​ന്ന് അ​തി​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. 

Tags:    
News Summary - police attack on cjp protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.